ഹോണ്ട സിറ്റി ഡീസലോടെ അടുത്ത മാസം വരും

ഹോണ്ടയുടെ നാലാം തലമുറ സിറ്റി സെഡാന്‍ അടുത്ത മാസം ലോഞ്ച് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍. കൂടെ ലഭിക്കുന്ന പ്രധാനപ്പെട്ട ഒരു വിവരം സിറ്റിയുടെ ഡീസല്‍ പതിപ്പിനെക്കുറിച്ചാണ്. അടുത്ത മാസം അവതരിപ്പിക്കുന്ന സിറ്റി സെഡാന്‍ ഡീസല്‍ മോഡലുമായാണ് വരിക എന്നറിയുന്നു.

ഇന്ത്യയിലെ സി സെഗ്മെന്റ് വിപണിയെ അക്ഷരാര്‍ത്ഥത്തില്‍ ഭരിക്കുക തന്നെയായിരുന്ന സിറ്റി സെഡാന്‍, വിപണിയിലെ ഡീസല്‍ കാര്‍ ട്രെന്‍ഡ് തുടങ്ങിയതോടെ തലകുത്തി വീഴുകയായിരുന്നു. മൂന്നാം തലമുറ വാഹനത്തിന്റെ ഉല്‍പാദനം ഇതോടെ ഹോണ്ട നിറുത്തിവെച്ചു. പുതിയതായി വികസിപ്പിച്ചെടുത്ത ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ച് വാഹനത്തെ എത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഹോണ്ട തുടക്കം കുറിച്ചു.

2014 Honda City Will Be Unveiled Next Month

വന്‍ തോതിലുള്ള പുതുക്കലുകള്‍ക്കാണ് ഹോണ്ട സിറ്റി സെഡാനിന്റെ 2014 പതിപ്പ് വിധേയമായിരിക്കുന്നത്. ചൈനയില്‍ അവതരിപ്പിക്കപ്പെട്ട 2014 സിറ്റിയുമായി കാര്യമായ അടുപ്പം ഡിസൈന്‍ പരമായി ഇന്ത്യന്‍ സിറ്റിക്കുണ്ടായിരിക്കും. നിരവധി പ്രീമിയം സവിശേഷതകള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട് പുതിയ സിറ്റിയില്‍. സെഗ്മെന്റില്‍ നഷ്ടപ്പെട്ട ആധിപത്യം വീണ്ടെടുക്കാന്‍ ഇത് സിറ്റിയെ സഹായിച്ചേക്കും. ചിത്രത്തില്‍ കാണുന്നത് ചൈനീസ് പതിപ്പ്.

2014 Honda City Will Be Unveiled Next Month

അമേസ് ആണ് ആദ്യമായി ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ച് ഇന്ത്യന്‍ വിപണിയിലെത്തുന്ന ഹോണ്ട വണ്ടി. ഈ വാഹനത്തിന്റെ വന്‍ വിജയം ഹോണ്ടയുടെ വിപണിവിഹിതം വലിയ തോതില്‍ വര്‍ധിപ്പിച്ചു. ഏപ്രില്‍ മാസത്തിനു ശേഷം ഇന്നുവരെ 35,000ത്തിലധികം ഹോണ്ട അമേസ് സെഡാനുകള്‍ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്.

2014 Honda City Will Be Unveiled Next Month

ഹോണ്ട പുതിയതായി വികസിപ്പിച്ചെടുത്ത ഡീസല്‍ എന്‍ജിന്‍ സാങ്കേതികത എര്‍ത്ത്ഡ്രീംസ് എന്ന പേരില്‍ അറിയപ്പെടുന്നു. പാരിസ്ഥിതികാഘാതം കുറയ്ക്കുകയും പ്രകടനത്തിലും മൈലേജിലും വിട്ടുവീഴ്ച ചെയ്യാതിരിക്കുകയും ചെയ്യുന്നവയാണ് ഈ സാങ്കേതികതയില്‍ നിര്‍മിച്ച എന്‍ജിനുകളെന്ന് ഹോണ്ട പറയുന്നു.

2014 Honda City Will Be Unveiled Next Month

പുതിയ ജാസ്സിന്റെ അതേ പ്ലാറ്റ്‌ഫോമിലാണ് 2014 സിറ്റി സെഡാന്‍ നിര്‍മിച്ചിരിക്കുന്നത്. പുതിയ ഹെഡ്‌ലാമ്പുകളും പിന്നില്‍ പുതുക്കിയ എല്‍ഇഡി ലാമ്പുകളും ആകെ മാറ്റിപ്പണിത എക്സ്റ്റീരിയര്‍ ഡിസൈനും സിറ്റിക്ക് പുതിയ കാലത്തിന്റെ സൗന്ദജര്യം പകരുന്നു.

More from DriveSpark

Article Published On: Wednesday, October 30, 2013, 13:59 [IST]
English summary
The fourth-generation 2014 Honda City will be unveiled in India on November.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X