ഹ്യൂണ്ടായ് ഐ20 തമിഴ്നാട്ടില്‍ ടെസ്റ്റ് ചെയ്യുന്നു
'ഐ15' എന്ന് ചെല്ലപ്പേരിട്ട് ഓട്ടോ മാധ്യമങ്ങള്‍ വിളിക്കുന്ന ഒരു കാര്‍ ഇന്ത്യയില്‍ ടെസ്റ്റ് ചെയ്യുന്ന വിവരം നേരത്തെ ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നല്ലോ. വലിപ്പത്തില്‍ ഐ10ന്‍റെയും ഐ20യുടെയും ഇടയില്‍ സ്ഥിതി ചെയ്യുന്ന കാറെന്ന നിലയിലാണ് പ്രസ്തുത വാഹനത്തെ ഐ15 എന്ന് വിളിക്കുന്നത്. ഹ്യൂണ്ടായ് എച്ച് എന്ന രഹസ്യപ്പേരിലോ മറ്റോ ഈ വാഹനത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇപ്പോള്‍ ലഭിക്കുന്ന മറ്റൊരു വാര്‍ത്ത പറയുന്നത് പുതുതലമുറ ഐ20യുടെ ടെസ്റ്റ് തമിഴ്നാട്ടില്‍ നടക്കുന്നതിനെക്കുറിച്ചാണ്.
ഇന്ത്യയില്‍ മികച്ച പ്രകടനം നടത്തുന്ന ഹ്യൂണ്ടായ് മോഡലുകളിലൊന്നാണ് ഐ20. കഴിഞ്ഞ വര്‍ഷം വാഹനത്തിന് ഒരു മുഖം മിനുക്കല്‍ ലഭിച്ചിരുന്നു. ഇപ്പോള്‍ ടെസ്റ്റ് ചെയ്തുവരുന്ന പുതുതലമുറ മോഡല്‍ 2014ല്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഐ20 നിലവില്‍ ഹ്യൂണ്ടായിയുടെ ഫ്ലൂയിഡിക് ശില്‍പത്തിലാണുള്ളത്. ഈ ഡിസൈനില്‍ ചെറിയ മാറ്റങ്ങള്‍ കൂടി എക്സ്റ്റീരിയറില്‍ വരുത്തും.
നിലവിലെ ഐ20യുടെ പ്രശ്നങ്ങള്‍ സംബന്ധിച്ച് ഉപഭോക്താക്കളില്‍ നിന്നു ലഭിച്ച പ്രതികരണങ്ങളെ പരിഗണിച്ചാണ് പുതിയ മോഡല്‍ സൃഷ്ടിച്ചിട്ടുള്ളത്. കാറിനെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല.
ഇന്തോനീഷ്യയിലും മറ്റും ഐ20 ടെസ്റ്റ് നടന്നുകൊണ്ടിരിക്കുന്നത് നേരത്തെ തന്നെ വാര്‍ത്തയായിരുന്നു. എവിടെയാണ് ആദ്യം ലോഞ്ച് നടക്കുക എന്ന കാര്യത്തില്‍ വ്യക്തതയൊന്നുമില്ല. ഇന്തൊനീഷ്യയില്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന് ചിലര്‍ വിശ്വസിക്കുന്നുണ്ട്.


Click it and Unblock the Notifications








