2014 ഐ20-യില്‍ ഡബ്ല്യുആര്‍സി ചേരുവകള്‍

2014ല്‍ വേള്‍ഡ് റാലി ചാമ്പ്യന്‍ഷിപ്പിലേക്ക് കടക്കാനുള്ള തീരുമാനം ഹ്യൂണ്ടായ് കഴിഞ്ഞ വര്‍ഷം തന്നെ എടുത്തിരുന്നു. 2012 മാര്‍ച്ച് മാസത്തില്‍ നടന്ന ജനീവ മോട്ടോര്‍ഷോയില്‍ ഡബ്ല്യൂആര്‍സി-യിലേക്ക് പൂര്‍ണസജ്ജമായ തങ്ങളുടെ കാര്‍ പ്രദര്‍ശനത്തിനു വെക്കുകയും ചെയ്തു ഹ്യൂണ്ടായ്. ഐ20 ഹാച്ച്ബാക്കിനെയാണ് വേള്‍ഡ് റാലി ചാമ്പ്യന്‍ഷിപ്പിനായി ഹ്യൂണ്ടായ് ഒരുക്കിയത്. 2011 പാരിസ് മോട്ടോര്‍ഷോയില്‍ വെച്ചു തന്നെ ഹ്യൂണ്ടായ് ഐ20 ഡബ്ല്യുആര്‍സിയുടെ ആദ്യ കണ്‍സെപ്റ്റ് പുറത്തുവന്നിരുന്നെങ്കിലും ജനീവയില്‍ വെച്ചാണ് സംഗതി ഒരു പൂര്‍ണതയിലെത്തിയത്.

2014 വേള്‍ഡ് റാലി ചാമ്പ്യന്‍ഷിപ്പിലേക്കുള്ള സമയദൂരം കുറഞ്ഞുവരവേ, ഹ്യൂണ്ടായ് ഐ20 ഡബ്ല്യുആര്‍സി ലോകത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ടെസ്റ്റുകള്‍ നടത്തിവരികയാണ്.

തങ്ങളുടെ മോട്ടോര്‍സ്‌പോര്‍ട് പ്രവേശനത്തിന് ഡബ്ല്യുആര്‍സി തന്നെ തെരഞ്ഞെടുത്തതിനു പിന്നില്‍ കൃത്യമായ കാരണങ്ങളുണ്ടെന്ന് ഹ്യൂണ്ടായ് മോട്ടോര്‍ യൂറോപ്പിന്റെ സിഒഒ ആയ അലന്‍ റഷ്‌ഫോര്‍ത് പറയുന്നു. ഡബ്ല്യുആര്‍സിയില്‍ നിന്ന് ഹ്യൂണ്ടായിക്ക് ഉള്‍ക്കൊള്ളാനുള്ളത് ഡിസൈനിലും പ്രകടനത്തിലുമുള്ള 'സ്‌പോര്‍ടിനെസ്' ആണ്. പുതിയ കാലം സ്‌പോര്‍ടി സൗന്ദര്യത്തോട് കൂടുതല്‍ ചായ്‌വ് കാണിക്കുന്നതായി അലന്‍ ചൂണ്ടിക്കാട്ടുന്നു. 'എല്ലാ ബ്രാന്‍ഡുകള്‍ക്കും ഒരല്‍പം സ്‌പോര്‍ട് ഡിഎന്‍എ ആവശ്യമാണ്' - അലന്‍ പറയുന്നു.

വേള്‍ഡ് റാലി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ഐ20 ഡബ്ല്യുആര്‍സി പതിപ്പിന്റെ ഡിസൈനില്‍ നിന്ന് പ്രചോദനം കൊണ്ടായിരിക്കും 2014 മോഡല്‍ ഐ20യുടെ ജിടി പതിപ്പ് വിപണിയിലെത്തുക എന്ന് അലന്‍ റഷ്‌ഫോര്‍ത്തിന്റെ വാക്കുകളില്‍ സൂചനയുണ്ട്. ഇക്കാര്യം കമ്പനിക്കുള്ളിലെ മറ്റ് ചിലര്‍ സിഥിരീകരിച്ചിട്ടുമുണ്ട്. ഇന്ത്യയില്‍ ഈയിടെ പോളോയുടെ ജിടി പതിപ്പ് വന്നിരുന്നു. ജിടി ട്രന്‍ഡ് വളരുകയാണെങ്കില്‍ നമ്മുടെ നാട്ടിലേക്കും ഐ20 ജിടി പതിപ്പ് വന്നേക്കാം.

2014 Hyundai i20 Will Have WRC Race Car Inputs

നീലയും കറുപ്പ് നിറത്തിലുള്ള മാറ്റ് ഫിനിഷും ഇടയില്‍ ഓറഞ്ച് നിറത്തിലുള്ള രേഖകളും ചേര്‍ന്നതാണ് ഹ്യൂണ്ടായ് ഐ20 ഡബ്ല്യുആര്‍സി പതിപ്പിന്റെ ലിവറി.

2014 Hyundai i20 Will Have WRC Race Car Inputs

ഡബ്ല്യുആര്‍സി-യില്‍ പങ്കെടുത്തിട്ടുള്ള മിഖായേല്‍ നന്ദാന്‍ ആണ് ഡബ്ല്യുആര്‍സി ഐ20-യുടെ സാങ്കേതിക കാര്യങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നത്. ജര്‍മനിയില്‍ വെച്ചു നടന്ന വാഹനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു വലിയ ടീമിനെ നിയോഗിച്ചിരുന്നു ഹ്യൂണ്ടായ്.

2014 Hyundai i20 Will Have WRC Race Car Inputs

വന്‍തോതിലുള്ള മാറ്റങ്ങള്‍ വന്നിട്ടുണ്ട് ഡബ്ല്യുആര്‍സി ഐ20യില്‍. മുന്നിലും പിന്നിലും പുതിയ സ്‌പോയ്‌ലറുകള്‍ ഘടിപ്പിച്ചിരിക്കുന്നു. എന്‍ജിന്‍ സവിശേഷതകളിലും സസ്‌പെന്‍ഷനിലുമെല്ലാം വലിയ വ്യതിയാനമാണ് വന്നിട്ടുള്ളത്.

2014 Hyundai i20 Will Have WRC Race Car Inputs

വാഹനത്തെക്കുറിച്ച് കൂടുതലൊന്നും വെളിപ്പെടുത്താന്‍ ഹ്യൂണ്ടായ് തയ്യാറായിട്ടില്ല.

More from DriveSpark

Article Published On: Tuesday, September 17, 2013, 13:25 [IST]
English summary
Reports say that the 2014 model of the Hyundai i20 will receive serious inputs from its World Car Championship version.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X