മെഴ്‌സിഡിസ് എസ് ക്ലാസ് ബുക്കിംഗ് തുടങ്ങി
2014 മെഴ്‌സിഡിസ് ബെന്‍സ് എസ് ക്ലാസ്500 മോഡലിന്റ ഇന്ത്യന്‍ പ്രവേശം അടുത്തവര്‍ഷം ജനുവരിയിലേക്കാണ് വെച്ചിരിക്കുന്നത്. എന്നാല്‍, വാഹനത്തിന്റെ ബുക്കിംഗ് ഇതിനകം തന്നെ തുടങ്ങിക്കഴിഞ്ഞു.
25 ലക്ഷം രൂപ അടച്ച് വാഹനം ലോഞ്ചിനു മുമ്പ് തന്നെ ബുക്ക് ചെയ്ത് ഏറ്റവും നേരത്തെ ഡെലിവറി ഉറപ്പിക്കാനുള്ള അവസരമാണ് കമ്പനി നല്‍കുന്നത്. എല്ലാ എസ് ക്ലാസ് മോഡലുകള്‍ക്കും ഈ പ്രീ ബുക്കിംഗ് ഇല്ല എന്നും അറിയുക. മെഴ്‌സിഡിസ് എസ്500 പരിമിത പതിപ്പുകള്‍ക്കാണ് ബുക്കിംഗ്. ഇന്ത്യയില്‍ 125 എണ്ണം മാത്രമേ ഇവ വില്‍ക്കൂ.

എസ്350സിഡിഐ മോഡല്‍ ഇന്ത്യയിലെത്തുക അടുത്ത വര്‍ഷത്തിന്റെ മധ്യത്തിലാണ്. ജൂണില്‍ത്തന്നെ ലോഞ്ച് നടക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്.
2014 മെഴ്‌സിഡിസ് എസ്500 പരിമിത പതിപ്പിന്റെ എന്‍ജിന്‍ പുറത്തെടുക്കുന്നത് 455 പിഎസ് കരുത്താണ്. 616 എന്‍എം ചക്രവീര്യവും വാഹനം പകരും.


Click it and Unblock the Notifications








