മെഴ്സിഡിസ് ഇ ക്ലാസ് 2014 ലോഞ്ച് ചെയ്തു

മെഴ്സിഡിസ് ഇ ക്ലാസ് സെഡാന്‍ 2014 മോഡല്‍ ഇന്ത്യയില്‍ പ്രവേശിച്ചു. 41.5 ലക്ഷം രൂപയാണ് വാഹനത്തിന്‍റെ തുടക്കവില. മെഴ്സിഡിസ് ഇന്ത്യ തലവന്‍ എബര്‍ഹാര്‍ഡ് കേണ്‍ ചടങ്ങില്‍ സന്നിഹിതനായിരുന്നു.

കഴിഞ്ഞ ദിവസം വാഹനം ബുദ്ധ് ഇന്‍റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കു മുമ്പില്‍ അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ ദില്ലി ഓട്ടോ എക്സ്പോയിലാണ് ഇ ക്ലാസ് സെഡാന്‍ ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ടത്.

പുതിയ ഹെഡ്‍ലാമ്പുകള്‍, ക്രൗര്യമേറ്റുന്ന ബംപര്‍ ഡിസൈന്‍, ഹെഡ്‍ലാമ്പിനുള്ളില്‍ എല്‍ഇഡി പണികള്‍, പുതിയ എല്‍ഇഡി ടെയ്ല്‍ ലാമ്പുകള്‍ എന്നിവ ഇ ക്ലാസ് 2014 പതിപ്പിന്‍റെ ഡിസൈന്‍ മാറ്റങ്ങളില്‍ പെടുന്നു. ഗ്രില്ലിലും കാര്യമായ മാറ്റം വന്നിട്ടുണ്ട്.

അറ്റന്‍ഷന്‍ അസിസ്റ്റ്, കൂട്ടിയിടി തടയാന്‍ സഹായിക്കുന്ന സാങ്കേതികത, ബ്രേക് അസിസ്റ്റ്, 8 എയര്‍ബാഗുകള്‍ എന്നീ സുരക്ഷാ സംവിധാനങ്ങള്‍ എല്ലാ മോഡലുകളിലുമുണ്ട്.

സ്റ്റീയറിംഗ് കംഫര്‍ട്ട് ഉയര്‍ത്തുന്നതിനായി ഇലക്ട്രോമെക്കാനിക്കല്‍ ഡയറക്ട് സ്റ്റീയര്‍ സംവിധാനം ഘടിപ്പിച്ചിട്ടുണ്ട്. കമാന്‍ഡ് ഓണ്‍ലൈന്‍ മള്‍ടിമീഡിയ സിസ്റ്റം, ആക്ടിവ് പാര്‍ക് അസിസ്റ്റ് തുടങ്ങിയ സംവിധാനങ്ങളും പുതിയ ഇ ക്ലാസിനൊപ്പം വരുന്നു.

രണ്ട് എന്‍ജിന്‍ വേരിയന്‍റുകളാണ് വാഹനത്തിനുള്ളത്. 2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ പകരുന്നത് 181 കുതിരശക്തിയാണ്. 300 എന്‍എം ടോര്‍ക്കും എന്‍ജിന്‍ പകരുന്നു. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത പിടിക്കുവാന്‍ 7.9 സെക്കന്‍ഡ് മാത്രമേ എടുക്കൂ.

2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് മറ്റൊന്ന്. 201 കുതിരകളുടെ കരുത്തുള്ള ഈ എന്‍ജിന്‍ 500 എന്‍എം ചക്രവീര്യം ഉല്‍പാദിപ്പിക്കുന്നു. മണിക്കൂറില്‍ 100 കിമി വേഗത പിടിക്കാന്‍ 7.5 സെക്കന്‍ഡ് മാത്രമേ ഡീസല്‍ എന്‍ജിന്‍ എടുക്കൂ.

2014 Mercedes E Class launched
2014 Mercedes E Class launched
2014 Mercedes E Class launched
2014 Mercedes E Class launched
2014 Mercedes E Class launched
2014 Mercedes E Class launched
2014 Mercedes E Class launched

More from DriveSpark

Article Published On: Tuesday, June 25, 2013, 15:45 [IST]
English summary
2014 Mercedes E Class has been launched in India at the price of 41.5 lakhs.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X