ഔട്‌ലാന്‍ഡറിന് ടോപ് സേഫ്റ്റി പിക്ക്+ അവാര്‍ഡ്

അമേരിക്കയിലെ ഇന്‍ഷൂറന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹൈവേ സേഫ്റ്റി നടത്തിയ ടോപ് സേഫ്റ്റി പിക്ക്+ അവാര്‍ഡ് 2014 മിത്സുബിഷി ഔട്‌ലാന്‍ഡറിന് ലഭിച്ചു. ഐഐഎച്ച്എസ് നടത്തുന്ന ടെസ്റ്റുകളില്‍ ഏറ്റവും കടുപ്പമേറിയതാണ് ടോപ് സേഫ്റ്റി പിക്ക്+.

ടോപ് സേഫ്റ്റ് പിക്ക്, ടോപ് സേഫ്റ്റി പിക്ക്+ എന്നീ രണ്ട് ടെസ്റ്റുകളാണ് ഐഐഎച്ച്എസ് നടത്തുന്നത്. ഈ വര്‍ഷമാദ്യത്തില്‍ ഔട്‌ലാന്‍ഡര്‍ സ്‌പോര്‍ടിന് ടോപ് സേഫ്റ്റ് പിക്ക് അവാര്‍ഡ് ലഭിച്ചിരുന്നു.

അഞ്ച് ടെസ്റ്റുകളാണ് ടോപ് സേഫ്റ്റി പിക്ക്+ലുള്ളത്. ഇതില്‍ നാലെണ്ണത്തിലെങ്കിലും മികച്ച സ്‌കോര്‍ ലഭിക്കുന്ന വാഹനത്തിനാണ് സമ്മാനം നല്‍കുക.
മോഡറേറ്റ് ഓവര്‍ലാപ് (വാഹനത്തിന്റെ മുന്‍വശത്തെ നാല് ഭാഗങ്ങളായി സങ്കല്‍പിച്ച് പകുതി വരുന്ന രണ്ട് ഭാഗം ഇടിച്ച് പൂര്‍ണമായും തകരുമ്പോള്‍ അകത്തിരിക്കുന്നയാളിന് എത്രമാത്രം സുരക്ഷ നല്‍കാന്‍ കഴിയുന്നു എന്നാണ് ഇതില്‍ ടെസ്റ്റ് ടെയ്യുന്നത്. താഴെയുള്ള വീഡിയോയില്‍ കാണുന്നത് മോഡറേറ്റ് ഓവര്‍ലാപ് ടെസ്റ്റാണ്)

സ്മാള്‍ ഓവര്‍ലാപ് (മുന്‍വശത്തിന്റെ ഒരു ഭാഗം തകരുമ്പോള്‍)

സൈഡ് ടെസ്റ്റ് (വാഹനത്തിന്റെ വശങ്ങളില്‍ ട്രക്കുകളോ എസ്‌യുവികളോ ഇടിക്കുമ്പോള്‍)

റോളോവര്‍ ടെസ്റ്റ് (വാഹനം തലകുത്തി മറിയുമ്പോള്‍ സുരക്ഷാ സംവിധാനങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് ടെസ്റ്റ് ചെയ്യുന്നു)

റിയര്‍ ടെസ്റ്റ് (പിന്‍വശത്തു നിന്നുള്ള ആഘാതം ടെസ്റ്റ് ചെയ്യുന്നു)

ടോപ് സേഫ്റ്റി പിക്ക്+ ടെസ്റ്റില്‍ സ്മാള്‍ ഓവര്‍ലാപ് ടെസ്റ്റിന് മിനിമം റേറ്റിംഗ് നല്‍കുന്നില്ല എന്നതാണ് പ്രത്യേകത. മുന്‍വശത്തിരിക്കുന്നയാളിന്റെ, അതായത് ഏറ്റവും അപകടസാധ്യത കൂടിയ ഇടത്തിലിരിക്കുന്നയാളിന്റെ പൂര്‍ണ സുരക്ഷ ഉറപ്പുവരുത്തുന്നതായിരിക്കണം സുരക്ഷാ സംവിധാനം. ടെസ്റ്റ് താഴെ കാണാം.
<center><iframe width="600" height="450" src="//www.youtube.com/embed/HTYacgJmZ2k" frameborder="0" allowfullscreen></iframe></center>

More from DriveSpark

Article Published On: Monday, August 5, 2013, 16:54 [IST]
English summary
2014 Mitsubishi Outlander won the Top Safety Pick+ award for this year.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X