വോള്‍വോ എസ്60, എക്‌സ്‌സി60 ലോഞ്ച് ചെയ്തു

ഇക്കഴിഞ്ഞ ജനീവ മോട്ടോര്‍ ഷോയില്‍ അവതരിപ്പിക്കപ്പെട്ട എസ്60 സലൂണ്‍, എക്‌സ്‌സി60 ക്രോസ്സോവര്‍ എന്നിവയുടെ പുതുക്കിയ പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. വോള്‍വോയുടെ പുതുക്കിയ ഡിസൈന്‍ തീമുകള്‍ ഈ വാഹനങ്ങളിലേക്ക് പകര്‍ന്നിരിക്കുന്നു. സാങ്കേതികമായി വലിയ മാറ്റങ്ങളൊന്നും ഇവയില്‍ വരുത്തിയിട്ടില്ല.

പുതുക്കിയ എക്‌സ്‌സി60 ക്രോസ്സോവറിന് വില തുടങ്ങുന്നത് 40.5 ലക്ഷത്തിലാണ്. എസ്60 സെഡാനിന്റെ വില 29.9 ലക്ഷത്തില്‍ തുടങ്ങുന്നു. മൂന്ന് വേരിയന്റുകളില്‍ വീതം ഈ കാറുകള്‍ ലഭ്യമാകും. രണ്ട് എന്‍ജിന്‍ വേരിയന്റുകളാണ് ഇവയ്ക്കുണ്ടാവുക. ഡീസലില്‍ മാത്രമേ വാഹനങ്ങള്‍ ലഭിക്കൂ. നേരത്തെ ഉണ്ടായിരുന്ന എസ്60 പെട്രോള്‍ എന്‍ജിന്‍ വേരിയന്റ് ഇപ്പോള്‍ ലഭ്യമല്ല.

'സുരക്ഷ സുന്ദരമായ ചര്‍മത്തോടെ'

'സുരക്ഷ സുന്ദരമായ ചര്‍മത്തോടെ'

ഡിസൈന്‍ സവിശേഷതകളില്‍ നിറയെ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു കമ്പനി. വീതിയേറിയ ഗ്രില്‍, പുതിയ ബംപര്‍ ഡിസൈന്‍, പുതിയ ഡിസൈനിലുള്ള ഡ്യുവല്‍ എക്‌സോസ്റ്റുകള്‍, മെലിഞ്ഞ് സുന്ദരമായ ഹെഡ്‌ലാമ്പുകള്‍ എന്നിവയാണ് രണ്ട് വാഹനങ്ങളിലും പൊതുവില്‍ കാണാവുന്ന ഡിസൈന്‍ മാറ്റങ്ങള്‍.

2014 Volvo XC60 and Volvo S60

ഇന്റീരിയറില്‍ 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ കാണാം. കുറച്ചു മാസങ്ങള്‍ക്കു മുമ്പ് ഇന്ത്യയില്‍ ലോഞ്ച് ചെയ്ത വി40 ഹാച്ച്ബാക്കില്‍ ഘടിപ്പിച്ചിരുന്ന അഡാപ്റ്റീവ് ഡിസ്‌പ്ലേ ഫീച്ചര്‍ ഈ വാഹനങ്ങളിലും നല്‍കിയിട്ടുണ്ട്. സീറ്റുകള്‍ക്ക് പുതിയ ലതര്‍ കവര്‍ നല്‍കിയിരിക്കുന്നു. ഓട്ടോമാറ്റിക് വേരിയന്റുകളില്‍ സ്റ്റീയറിംഗ് വീലുകളില്‍ പാഡ്ല്‍ ഷിഫ്റ്റര്‍ നല്‍കിയിരിക്കുന്നു.

2014 Volvo XC60 and Volvo S60

വോള്‍വോയുടെ സിറ്റി സേഫ്റ്റി സവിശേഷതകളില്‍ മാറ്റം വന്നിട്ടുണ്ട്. നേരത്തെ 30 കിലോമീറ്റര്‍ വേഗതയില്‍ നീങ്ങുന്നതിനിടയില്‍ എന്തെങ്കിലും തടസ്സങ്ങള്‍ ഡിറ്റക്ട് ചെയ്താല്‍ ബ്രേക്ക് ചെയ്യുമായിരുന്നത് ഇപ്പോള്‍ 50 കിലോമീറ്റര്‍ വേഗമായി ഉയര്‍ത്തിയിരിക്കുന്നു.

എന്‍ജിനുകള്‍

എന്‍ജിനുകള്‍

  • 2.0 ലിറ്റര്‍ ഡി4 ഡീസല്‍ - 163 കുതിരശക്തി, 400 എന്‍എം ചക്രവീര്യം
  • 2.4 ലിറ്റര്‍ ഡി4 ഡീസല്‍ - 215 കുതിരശക്തി, 420 എന്‍എം ചക്രവീര്യം
  • വോള്‍വോ എസ്60 വില (ദില്ലി എക്‌സ്‌ഷോറൂം)

    വോള്‍വോ എസ്60 വില (ദില്ലി എക്‌സ്‌ഷോറൂം)

      • ഡി4 കൈനറ്റിക് - 29.9 ലക്ഷം
      • ഡി4 സമ്മം - 32.5 ലക്ഷം
      • ഡി5 സമ്മം - 35.5 ലക്ഷം
      • പൂർണ വിവരങ്ങൾ...

        വോള്‍വോ എക്‌സ്‌സി60 വില (ദില്ലി എക്‌സ്‌ഷോറൂം)

        വോള്‍വോ എക്‌സ്‌സി60 വില (ദില്ലി എക്‌സ്‌ഷോറൂം)

More from DriveSpark

Article Published On: Wednesday, October 23, 2013, 17:33 [IST]
English summary
Volvo has launched the 2014 facelifted S60 saloon and XC60 crossover in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X