2015 സി ക്ലാസ് ചിത്രങ്ങളും വീഡിയോയും പുറത്ത്
2015 മോഡല്‍ മെഴ്‌സിഡിസ് ബെന്‍സ് സി ക്ലാസിന്റെ ഇന്‍രീരിയര്‍ ചിത്രങ്ങള്‍ പുറത്തുവിട്ടു. വാഹനത്തിന്റെ എക്സ്റ്റീയര്‍ ടീസ് ചെയ്യുന്ന ഒരു വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഈ വരും തലമുറ സി ക്ലാസിനെ 2014 ജനുവരിയില്‍ നടക്കാനിരിക്കുന്ന ഡിട്രോയ്റ്റ് മോട്ടോര്‍ ഷോയില്‍ നേരിട്ട് കാണാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
മെഴ്സിഡിസ് ബെൻസ് സി ക്ലാസ് സമ്പൂർണ വിവരങ്ങൾ
പുതുതലമുറ സി ക്ലാസ്സിനെക്കുറിച്ചുള്ള ചില വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്. നിരവധി പുതുസന്നാഹങ്ങള്‍ വാഹനത്തോട് ചേര്‍ത്തിട്ടുള്ളതായി ചിത്രങ്ങളില്‍ നിന്നുതന്നെ വ്യക്തമാണ്.

കമാന്‍ഡ്
മെഴ്‌സിഡിസിന്റെ കമാന്‍ഡ് (COMAND) ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് 2015 സി ക്ലാസ്സില്‍ ഘടിപ്പിച്ചിരിക്കുന്നത്. ടച്ച് പാഡില്‍ വിരല്‍ കൊണ്ട് എഴുതുന്നത് വായിക്കാന്‍ ഈ സിസ്റ്റത്തിന് സാധിക്കും.

സ്റ്റീയറിംഗ്
പുതുക്കിയ സ്റ്റീയറിംഗ് വീലില്‍ നിരവധി നിയന്ത്രണങ്ങള്‍ക്കുള്ള ബട്ടണുകള്‍ കാണാം. ഇലക്ട്രിക് വിന്‍ഡോസ്, ഹെഡ്‌ലൈറ്റ് ക്രമീകരണ സ്വിച്ചുകള്‍ എന്നിവ സ്റ്റീയറിംഗ് വീലില്‍ വരുന്നു.

2015 മോഡല്‍ മെഴ്‌സിഡിസ് ബെന്‍സ് സി സ്കെച്ച്
ആക്ടിവ് പാര്‍ക്കിംഗ് അസിസ്റ്റ്, അഡാപ്റ്റീവ് ഹൈബീം അസിസ്റ്റ് പ്ലസ്, ട്രാഫിക് സൈന്‍ അസിസ്റ്റ് എന്നിങ്ങനെയുള്ള സംവിധാനങ്ങള്‍ വാഹനത്തോട് ചേര്‍ത്തിട്ടുണ്ട്.

പ്ലാറ്റ്‌ഫോം
എംആര്‍എ പ്ലാറ്റ്‌ഫോം എന്നറിയപ്പെടുന്ന പുതിയ മെഴ്‌സിഡിസ് ബെന്‍സ് റിയര്‍ വീല്‍ ഡ്രൈവ് പ്ലാറ്റ്‌ഫോമിലായിരിക്കും വരുംതലമുറ സി ക്ലാസ് നിലപാടെടുക്കുക എന്ന് അനുമാനിക്കപ്പെടുന്നു. നിലവിലുള്ള വാഹനത്തെക്കാള്‍ 80 കിലോഗ്രാമോളം ഭാരക്കുറവ് പുതിയ സി ക്ലാസ്സിനുണ്ട്. വീല്‍ബേസ് 90 മില്ലിമീറ്ററോളം നീളക്കൂടുതലുണ്ടെന്നും അറിയുന്നു.

റിനോ എന്‍ജിന്‍?
എന്‍ജിനില്‍ കാര്യമായ മാറ്റമൊന്നും പ്രതീക്ഷിക്കുന്നില്ല. എന്നാല്‍, ചില കേന്ദ്രങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം, റിനോയുടെ 1.6 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ സി ക്ലാസ്സിനോട് ചേര്‍ക്കുവാന്‍ പദ്ധതിയുണ്ടെന്നറിയുന്നു. ഇക്കാര്യത്തില്‍ സ്ഥിരീകരണമൊന്നും വന്നിട്ടില്ല. നിലവിലുള്ള എന്‍ജിനുകള്‍ക്ക് ചില ട്യൂണിംഗ് വ്യതിയാനങ്ങള്‍ വന്നേക്കും.
ടീസർ വീഡിയോ
വീഡിയോ


Click it and Unblock the Notifications








