ഫിയറ്റിന്റെ 3 വര്‍ഷത്തെ പദ്ധതികള്‍ വെളിച്ചത്ത്

വിപണിയില്‍ പ്രവേശിച്ചതിനു ശേഷം ഏറെക്കാലം കാര്യമായെന്തെങ്കിലും ചെയ്യാന്‍ മടിച്ച് ഫിയറ്റ് പിന്‍വാങ്ങി നില്‍ക്കുകയായിരുന്നു. ഇതിന്റെ പേരില്‍ ടാറ്റയുമായി നിലനിന്നിരുന്ന ബന്ധം പോലും ഷളായി. അതിഭയങ്കരമായി വളര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ വിപണിയുടെ സാധ്യതകളില്‍ ഇപ്പോഴാണ് ഫിയറ്റിന് ബോധ്യം വന്നത്. ഗൗരവകരമായ നീക്കങ്ങളിലേക്ക് ഫിയറ്റ് ഇന്ത്യ കടക്കുകയാണ്. അടുത്ത മൂന്നു വര്‍ഷത്തേക്ക് വന്‍ പദ്ധതികളാണ് കമ്പനിക്കുള്ളത്.

അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള ഫിയറ്റിന്റെ തികച്ചും ആക്രാമകമായ പദ്ധതികള്‍ വെളിപ്പെട്ടിരിക്കുകയാണ്. എട്ടോളം പുതിയ കാറുകള്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ നിരത്തുകളിലെത്തിക്കും. ഏതെല്ലാം കാറുകള്‍, ഏതെല്ലാം വര്‍ഷങ്ങളില്‍ വിപണിയിലെത്തുമെന്നും ഫിയറ്റ് വെളിപ്പെടുത്തിയിട്ടുണ്ട്. അവ താഴെ വായിക്കാം.

ഫിയറ്റ് ലിനിയ ക്ലാസിക്

ഫിയറ്റ് ലിനിയ ക്ലാസിക്

2013ന്റെ അക്കൗണ്ടില്‍ പെടുന്ന ഈ കാര്‍ ഇതിനകം തന്നെ വിപണിയിലെത്തിക്കഴിഞ്ഞിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ ലിനിയ സെഡാനിന്റെ വിലകുറച്ച പതിപ്പാണ് ലിനിയ ക്ലാസിക്. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ വായിക്കാം.

ജീപ്പ് വ്രാങ്‌ലര്‍

ജീപ്പ് വ്രാങ്‌ലര്‍

ജീപ്പ് വ്രാങ്‌ലര്‍ 2013ന്റെ അവസാനത്തിലായിരിക്കും ഇന്ത്യയില്‍ ലോഞ്ച് ചെയ്യുക. ചെന്നൈയുടെ നിരത്തുകളില്‍ ഈ വാഹനത്തിന്റെ ടെസ്റ്റ് തകൃതിയായി നടക്കുന്നുണ്ട്. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇറക്കുമതി ചെയ്യുന്ന ഈ വാഹനത്തിന് വില 30 ലക്ഷം മുതല്‍ തുടങ്ങാനാണ് സാധ്യത. കൂടുതല്‍...

ഫിയറ്റ് ലീനിയ മുഖം മിനുക്കല്‍

ഫിയറ്റ് ലീനിയ മുഖം മിനുക്കല്‍

2014 ആദ്യത്തില്‍ തന്നെ ഫിയറ്റ് ലിനിയ സെഡാനിന്റെ മുഖംമിനുക്കല്‍ പുറത്തുവരും. വാഹനത്തിന്റെ രൂപത്തിന് വന്‍ തോതില്‍ മാറ്റങ്ങള്‍ വരുത്തുന്ന മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്. 1.6 ലിറ്റര്‍ ശേഷിയുള്ള ഒരു മള്‍ടിജെറ്റ് എന്‍ജിന്‍ ഘടിപ്പിച്ചായിരിക്കും ഈ വാഹനത്തിന്റെ വര്വ്. വര്‍ഷത്തിന്റെ തുടക്കത്തില്‍ നടക്കുന്ന ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ ഇവനെ കാണുമെന്ന് പ്രതീക്ഷിക്കാം.

ജീപ്പ് ഗ്രാന്‍ഡ് ചീരോക്കി

ജീപ്പ് ഗ്രാന്‍ഡ് ചീരോക്കി

ഗ്രാന്‍ഡ് ചീരോക്കി എസ്‌യുവിയും ഇന്ത്യയില്‍ ടെസ്റ്റ് നടത്തി വരികയാണ്. ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ച് വരുന്ന ഈ കരുത്തന്‍ 2014 മധ്യത്തോടെ വിപണിയില്‍ ലോഞ്ച് ചെയ്യപ്പെടും. പീര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇറക്കുമതി ചെയ്യുവാനാണ് പദ്ധതി.

ഫിയറ്റ് പൂന്തോ അബാര്‍ത്

ഫിയറ്റ് പൂന്തോ അബാര്‍ത്

പൂന്തോയുടെ കരുത്തേറിയ അബാര്‍ത്ത് പതിപ്പാണ് 2014ല്‍ എത്താനുള്ള മറ്റൊരു ഫിയറ്റ് വാഹനം. ടര്‍ബോചാര്‍ജര്‍ ഘടിപ്പിച്ച ഒരു 1.4 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തില്‍ ഘടിപ്പിക്കുക. 150 കുതിരശക്തി പകരുന്നതാണ് ഈ എന്‍ജിന്‍.

ഫിയറ്റ് പൂന്തോ മുഖം മിനുക്കല്‍

ഫിയറ്റ് പൂന്തോ മുഖം മിനുക്കല്‍

ഫിയറ്റ് പൂന്തോ ഹാച്ച്ബാക്കിന്റെ മുഖം മിനുക്കിയ പതിപ്പും ഇന്ത്യന്‍ വിപണിയെ പ്രാപിക്കും അടുത്ത വര്‍ഷം. നിലവല്‍ മറ്റു പല വിപണികളിലും ഇറങ്ങിയിട്ടുള്ള ഈ പതിപ്പ് നിരവധി പുതിയ സവിശേഷതകള്‍ കൊണ്ടുവരും. പുതിയൊരു എന്‍ജിന്‍ കൂടി വരുമെന്ന് കേള്‍ക്കുന്നുണ്ട്. ഇത് മുഖം മിനുക്കലിന്റെ ഗൗരവം കൂട്ടുന്നു. 90 കുതിരശക്തി പകരുന്ന വിജിടി മള്‍ടിജെറ്റ് എന്‍ജിനായിരിക്കും ഇത്.

ജീപ്പ് ബി എസ്‌യുവി

ജീപ്പ് ബി എസ്‌യുവി

കോംപാക്ട് യൂട്ടിലിറ്റി സെഗ്മെന്റിന്റെ വളര്‍ച്ചയെ മുന്നില്‍ക്കണ്ട് ഫിയറ്റ് പുതിയതായി നിര്‍മിച്ചെടുത്ത ചെറു എസ്‌യുവി ഇന്ത്യന്‍ നിരത്തിലേക്കും എത്തിച്ചേരും. ഈ വാഹനം ഇന്ത്യയില്‍ തന്നെ നിര്‍മിക്കുമെന്നതിനാല്‍ വിലയില്‍ മത്സരക്ഷമത നിലനിര്‍ത്താന്‍ കമ്പനിക്ക് സാധിക്കും. ഇക്കോസ്‌പോര്‍ട്, ഡസ്റ്റര്‍ തുടങ്ങിയവയോട് മത്സരിക്കുന്ന വിധത്തിലായിരിക്കുമോ ഈ വാഹനം നിരത്തിലെത്തുക എന്ന് പറയാറായിട്ടില്ല.

കോംപാക്ട് എസ്‌യുവി

കോംപാക്ട് എസ്‌യുവി

ഫിയറ്റ് 500എക്‌സിന്റെ പ്ലാറ്റ്‌ഫോമില്‍ മറ്റൊരു കോപാക്ട് എസ്‌യുവി കൂടി നിര്‍മിച്ചെടുക്കാന്‍ കമ്പനി പദ്ധതിയിടുന്നുണ്ട്.

ജീപ്പ് ഗ്രാൻഡ് ചീരോക്കി ട്രെയില്‍ഹോക്ക്

ജീപ്പ് ഗ്രാൻഡ് ചീരോക്കി ട്രെയില്‍ഹോക്ക്

ജീപ്പിന്റെ ഗ്രാൻഡ് ചീരോക്കി ട്രെയില്‍ഹോക്ക് എസ്‌യുവി കൂടി നിരത്തുകളിലേക്ക് ഇറങ്ങും. 2016ലായിരിക്കും ഇത് നടക്കുക.

More from DriveSpark

Article Published On: Saturday, September 28, 2013, 13:56 [IST]
English summary
Fiat India will be aggressive in Indian market in the coming years. A handful of cars being waiting for entry into the market within 3 years.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X