'എഫ്1'ഫാന്‍സി നമ്പരിന് 59 കോടി ഓഫര്‍ നിരസിച്ചു

ഫാന്‍സി നമ്പരുകള്‍ സ്വന്തമാക്കുക എന്നത് ചിലര്‍ക്ക് വാഹനം സ്വന്തമാക്കുന്നതിനെക്കാള്‍ വലിയ ക്രെയ്‌സാണ്. പലപ്പോഴും വാഹനത്തിന്റെ വിലയേക്കാള്‍ കൂടുതലായിരിക്കും ഫാന്‍സി നമ്പരിന്റെ വില. ആള്‍ക്കൂട്ടത്തില്‍ തിരിച്ചറിയപ്പെടുക, സുപ്രധാന വ്യക്തിയാണ് കാറിനകത്തുള്ളതെന്ന് വഴിയരുകില്‍ വയറ്റുപിഴപ്പിന് വെയിലുകൊള്ളുന്ന ട്രാഫിക് പൊലീസുകാരനെ തെറ്റിദ്ധരിപ്പിക്കുക തുടങ്ങിയ തികച്ചും നിരുപദ്രവങ്ങളായ ഉദ്ദേശ്യങ്ങളാണ് ഫാന്‍സി നമ്പരുകള്‍ക്ക് പിന്നിലുള്ളത്. ഈ സംഗതികള്‍ തന്നെയാണ് ഏറിയും കുറഞ്ഞും അന്താരാഷ്ട്ര തലത്തില്‍ വരെയുള്ള ഫാന്‍സി നമ്പര്‍ പ്രേമത്തിന് പിന്നിലുള്ളത്.

ഇത്തവണ അഫ്‌സല്‍ കാന്‍ എന്ന യുകെക്കാരനായ ഒരു ബിസിനസ്സുകാരന്റെ വാനിറ്റി നമ്പര്‍ പ്ലേറ്റാണ് വാര്‍ത്തയുണ്ടാക്കുന്നത്. ഈ അഫ്‌സല്‍ കാന്‍ നിങ്ങള്‍ക്ക് പരിചയമുള്ളയാളാണ്. കാന്‍ ഡിസൈന്‍ എന്ന അന്താരാഷ്ട്ര പ്രസിദ്ധിയുള്ള ട്യൂണിംഗ് കമ്പനി ഇങ്ങോരുടേതാണ്.

അന്തംവിട്ട കരുത്തന്‍ കാറുകളുടെ ഒരു വന്‍ നിരതന്നെ ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. രസകരമായ ഫാന്‍സി നമ്പരുകള്‍ ഇവയ്ക്ക് ശേഖരിച്ചു നല്‍കുന്നതും കാനിന് ഒരു രസമാണ്. ഇദ്ദേഹത്തിന്റെ പക്കലുള്ള ഒപു ഫാന്‍സി നമ്പര്‍ യുകെയിലെ ബില്യണയര്‍മാരെ ആകര്‍ഷിക്കാന്‍ തുടങ്ങിയിട്ട് കുറച്ചായി. 'എഫ്1' ആണ് ആ ഫാന്‍സി നമ്പര്‍.

ഈ നമ്പര്‍ സ്വന്തമാക്കാനായി ഒരു വന്‍ കോടീശ്വരന്‍ ഇദ്ദേഹത്തെ സമീപിച്ചു. അദ്ദേഹം 6 ദശലക്ഷം പൗണ്ട് വിലയിട്ടു നമ്പരിന്. കാന്‍ പക്ഷെ കോടീശ്വരന്റെ നമ്പരില്‍ വീണില്ല. കൊടുക്കില്ലെന്ന് തീര്‍ത്തു പറഞ്ഞു. കോടീശ്വരന്‍ വേദനയോടെ മടങ്ങി.

എഫ്1 എന്ന് നമ്പര്‍ പ്ലേറ്റ് കാനിന്റെ ഏറ്റവും പ്രയപ്പെട്ട നമ്പര്‍ പ്ലേറ്റാണെന്നും അത് വില്‍ക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നില്ലെന്നും കാന്‍ ഡിസൈനിന്റെ വക്താവ് പറഞ്ഞു. പ്രിയപ്പെട്ടതൊന്നും വിട്ടു കൊടുക്കുന്ന ശീലം കാനിനില്ല.

Afzal Kahn

കാനിന്റെ പക്കലുള്ള ഈ നമ്പര്‍ പ്ലേറ്റ് അദ്ദേഹം വാങ്ങിയത് എസ്സെക്‌സ് കൗണ്ടി കൗണ്‍സില്‍ ചെയര്‍മാന്‍ ഉപയോഗിച്ചിരുന്നതാണ്. 2008ല്‍ കാന്‍ ഇത് സ്വന്തമാക്കി. 440,000 പൗണ്ടാണ് അന്ന് നമ്പരിനു വേണ്ടി കാന്‍ ചെലവാക്കിയത്. 109 വര്‍ഷം പഴക്കമുണ്ട് എഫ്1 ഫാന്‍സി നമ്പരിന് എന്നുമറിയുക

അഞ്ച് വര്‍ഷത്തിനുശേഷം നമ്പരിന്റെ വിലയില്‍ വന്ന മാറ്റം 15 ഇരട്ടിയാണ്. രണ്ട് കാറുകളില്‍ ഈ നമ്പര്‍ പ്ലേറ്റ് കാന്‍ ഉപയോഗിക്കുന്നുണ്ട്. ഒരു മെഴ്‌സിഡിസ് എസ്എല്‍ആര്‍ മക്‌ലാറനിലും ബുഗാട്ടി വെയ്‌റോണിലും.

More from DriveSpark

Article Published On: Sunday, August 25, 2013, 11:48 [IST]
English summary
Afzal Kahn is a UK based businessman, was reportedly approached by an unknown wealthy person recently who offered to pay £6 Million ($ 9.35 million) for ‘F1', but had to leave empty handed.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X