ജാഗ്വര്‍ എഫ് ടൈപ്പ് ലോഞ്ച് ജൂലൈ 8ന്

രണ്ട് എന്‍ജിന്‍ വേരിയന്‍റുകളിലാണ് ഇന്ത്യന്‍ വിപണിയില്‍ ജാഗ്വര്‍ എഫ് ടൈപ്പ് ലഭ്യമാവുക. വി6 എസ്, വി8 എസ് എന്നിവയാണിവ.
3 ലിറ്ററിന്‍റെ സൂപ്പര്‍ചാര്‍ജ്ഡ് എന്‍ജിന്‍ 6,500 ആര്‍പിഎമ്മില്‍ 375 കുതിരശക്തിയാണ് പകരുന്നത്. 3,500 ആര്‍പിഎമ്മില്‍ 460 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ പകരും. മണിക്കൂറില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം പിടിക്കാന്‍ 4.9 സെക്കന്‍ഡ് മാത്രമേ ഈ കാറിന് വേണ്ടു. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് എന്‍ജിനോട് ചേര്‍ത്തിരിക്കുന്നത്. പരമാവധി വേഗത മണിക്കൂറില്‍ 275 കിലോമീറ്റര്‍.
വി8 എസ് വേരിയന്റാണ് ഏറ്റവും ഉയര്‍ന്ന മോഡല്‍. 5 ലിറ്റര്‍ സൂപ്പര്‍ചാര്‍ജ്ഡ് എന്‍ജിനാണിത്. 6,500 ആര്‍പിഎമ്മില്‍ 483 കുതിരശക്തിയാണ് എന്‍ജിനുള്ളത്. 2,500 ആര്‍പിഎമ്മില്‍ 625 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ നല്‍കും.
പോഷെ 911, പോഷെ ബോക്സ്റ്റര്‍, പോഷെ കെയ്മന്‍ എന്നീ വാഹനങ്ങള്‍ എഫ് ടൈപ്പിന്‍റെ എതിരാളികളായി വരും ഇന്ത്യന്‍ വിപണിയില്‍.


Click it and Unblock the Notifications








