കൂപ്പറിനെ അപ്പോളോ ഏറ്റെടുക്കുന്നത് 14,000 കോടിക്ക്

Apollo Tyres
ഇന്ത്യയുടെ ഏറ്റവും വലിയ ടയര്‍ നിര്‍മാതാവായ അപ്പോളോ ടയേഴ്സ് അമേരിക്കന്‍ കമ്പനിയായ കൂപ്പര്‍ ടയര്‍ & റബ്ബര്‍ കമ്പനിയെ ഏറ്റെടുക്കുന്നു. 14,500 കോടിയുടേതാണ് ഇടപാട്.

ഈ ഏറ്റെടുക്കല്‍ നടക്കുന്നതോടെ ലോകത്തിലെ ഏഴാമത്തെ വലിയ ഓട്ടോ കമ്പനിയായി അപ്പോളോ ഉയരും. ഇന്ത്യയിലെ ഏറ്റവും വലിയ ഓട്ടോ കമ്പനിയും അപ്പോളോ ആയിരിക്കും.

കൂപ്പര്‍ ടയര്‍ & റബ്ബര്‍ കമ്പനിയുടെ അമേരിക്കയിലെ എട്ട് പ്ലാന്‍റുകള്‍ ഏറ്റെടുക്കലോടു കൂടി അപ്പോളോയുടെ കീഴിലാവും. ഈ പ്ലാന്‍റുകളില്‍ 14,000 തൊഴിലാളികള്‍ പണിയെടുക്കുന്നുണ്ട്.

അപ്പോളോയുടെ നിലവിലെ ഉല്‍പാദനം ദിവസം 1500 ടണ്‍ ആണ്. കൂപ്പര്‍ ടയര്‍ & റബ്ബര്‍ കൂടി ചേരുന്നതോടെ ഉല്‍പാദനം ദിവസത്തില്‍ 3500 ടണ്‍ ആയി ഉയരും.

മോര്‍ഗന്‍ സ്റ്റാന്‍ലി, ഡ്യൂഷെ ബാങ്ക്, ഗോള്‍ഡ്മാന്‍ സാക്സ്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് എന്നീ ബാങ്കുകളുടെ കൂട്ടായ്മയാണ് ഏറ്റെടുക്കലിനാവശ്യമായ മൂലധനം കണ്ടെത്താന്‍ അപ്പോളോയെ സഹായിക്കുന്നത് എന്നറിയുന്നു.

ലോകത്തെ വളരുന്ന വിപണികളിലടക്കം വലിയ തോതിലുള്ള കച്ചവടത്തിനുള്ള സാധ്യതയാണ് പുതിയ ഏറ്റെടുക്കല്‍ വഴി തങ്ങള്‍ക്ക് ലഭിക്കുന്നതെന്ന് അപ്പോളോ ടയേഴ്സ് ചെയര്‍മാന്‍ ഓങ്കാര്‍ എസ് കന്‍വാര്‍ വ്യക്തമാക്കി. വടക്കേ അമേരിക്കയിലും ചൈനയിലും പ്രധാന സാന്നിധ്യമായി തങ്ങള്‍ വളരുകയാണെന്നും അദ്ദേഹം അറിയിച്ചു. ആഫ്രിക്ക, ലാറ്റിനമേരിക്ക തുടങ്ങിയ നിര്‍ണായക ഴലര്‍ച്ച പ്രകടിപ്പിക്കുന്ന പ്രദേശങ്ങളിലും മികച്ച ബിസിനസ് നടത്താന്‍ ഈ ഏറ്റെടുക്കല്‍ വഴി അവസരം ലഭിക്കും.

കൂപ്പര്‍ ടയര്‍ & റബ്ബര്‍ കമ്പനിയുടെ ഓഹരിയുടമകളുടെ താല്‍പര്യങ്ങള്‍ മികച്ച നിലയില്‍ സംരക്ഷിക്കപ്പെടുകയാണ് അപ്പോളോ ടയേഴ്സിന്‍റെ ഏറ്റെടുക്കല്‍ വഴി സംഭവിക്കാന്‍ പോകുന്നതെന്ന് കൂപ്പര്‍ സിഇഒ റോയ് ആംസ് പറഞ്ഞു.

More from DriveSpark

Article Published On: Friday, June 21, 2013, 11:48 [IST]
English summary
Apollo Tyres is acquiring Cooper Tyre & Rubber, a US based company.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X