ലെയ്‌ലന്‍ഡ് സ്‌റ്റൈല്‍ സിഎന്‍ജിയുമായി 16ന്

കഴിഞ്ഞ ദില്ലി ഓട്ടോ എക്‌സ്‌പോ കാലത്താണ് പാസഞ്ചര്‍ വാഹന വിപണിയിലേക്കുള്ള അശോക് ലെയ്‌ലന്‍ഡിന്റെ പ്രവേശനം പ്രഖ്യാപിക്കപ്പെട്ടത്. എക്‌സ്‌പോയില്‍ അന്നവതരിപ്പിച്ച വാഹനമാണ് സ്റ്റൈല്‍ (Stile). ലെയ്‌ലാന്‍ഡില്‍ നിന്നുള്ള പുതിയ പത്രക്കുറിപ്പ് സ്റ്റൈലിന്റെ വിപണി പ്രവേശത്തെ കുറിച്ച് പറയുന്നു. ജൂലൈ 16നാണ് വാഹനം വിപണിയിലെത്തുക.

സ്റ്റൈല്‍ എംപിവി യഥാര്‍ത്ഥത്തില്‍ നിസ്സാന്‍ ഇവാലിയയുടെ റീബാഡ്ജ് ചെയ്ത പതിപ്പാണ്. നിസ്സാന്‍-അശോക് ലെയ്‌ലന്‍ഡ് സംയുക്ത സംരംഭത്തിന്റെ ഭാഗമായാണ് ഇവാലിയ വിപണിയിലെത്തിയത്. ചെന്നൈയില്‍ തന്നെയാണ് വാഹനത്തിന്റെ നിര്‍മാണം നടക്കുക.

Ashok Leyland Stile MPV

രണ്ട് എന്‍ജിന്‍ ഓപ്ഷനുകളില്‍ അശോക് ലെയ്‌ലന്‍ഡ് സ്‌റ്റൈല്‍ ലഭിക്കും. റിനോയുടെ നിര്‍മിതിയായ 1.5 ലിറ്റര്‍ കെ9കെ ഡീസല്‍ എന്‍ജിന്‍ ആണ് ഒന്ന്. മറ്റൊന്ന് പെട്രോള്‍-സിഎന്‍ജി ഹൈബ്രിഡ് ആണ്. ഇതില്‍ ഏത് പെട്രോള്‍ എന്‍ജിന്‍ ഉപയോഗിക്കുമെന്നത് സംബന്ധിച്ച് വിവരമൊന്നുമില്ല. നിസ്സാന്‍ ഇവാലിയയ്ക്ക് ഡീസല്‍ എന്‍ജിന്‍ മാത്രമേ ഇപ്പോഴുള്ളൂ.

Ashok Leyland Stile MPV

ചിത്രത്തില്‍ കാണുന്നത് സ്‌റ്റൈലിന്റെ സിഎന്‍ജി പതിപ്പിന്റെ പിന്‍വശമാണ്. ഇവാലിയയുടെ റീബാഡ്ജ് ചെയ്ത പതിപ്പാണെങ്കിലും സ്റ്റൈല്‍ ഉന്നം വെക്കുന്ന വിപണിക്ക് അനുയോജ്യമായ തരത്തിലുള്ള സവിശേഷതകള്‍ നിറച്ചാണ് ഇവാലിയ വിപണിയിലെത്തുക. വാണിജ്യ വാഹനങ്ങളുടെ വിപണിയില്‍ അശോക് ലെയ്‌ലന്‍ഡിനുള്ള സ്വാധീനം നല്ല രീതിയില്‍ ഉപയോഗിക്കാനും പദ്ധതിയുണ്ടെന്നത് വ്യക്തമാണ്. അടുത്ത താളുകളില്‍ അവയുടെ ചിത്രങ്ങള്‍ കാണാം.

ആംബുലന്‍സ്

ആംബുലന്‍സ്

കൊറിയര്‍ വാന്‍

കൊറിയര്‍ വാന്‍

ടാക്‌സി, ഹോട്ടല്‍ ഷട്ടില്‍

ടാക്‌സി, ഹോട്ടല്‍ ഷട്ടില്‍

സ്റ്റൈല്‍ എംപിവി സീറ്റുകള്‍

സ്റ്റൈല്‍ എംപിവി സീറ്റുകള്‍

More from DriveSpark

Article Published On: Wednesday, July 10, 2013, 15:12 [IST]
English summary
Stile is actually a rebadged Nissan Evalia, which is the product of the Nissan-Ashok Leyland joint venture.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X