അശോക് ലെയ്‌ലന്‍ഡിന്‌റെ ആദ്യ കാര്‍ വിപണിയില്‍

നിസ്സാന്‍ ഇവാലിയയുടെ അശോക് ലെയ്‌ലാന്‍ഡ് പതിപ്പായ സ്റ്റൈല്‍ എംപിവി വിപണിയിലെത്തി. ഇവാലിയയില്‍ നിന്ന് ചിലതെല്ലാം എടുത്തു മാറ്റി, അശോക് ലെയ്‌ലാന്‍ഡ് ബാഡ്ജ് നല്‍കിയാണ് വാഹനത്തെ നിരത്തിലിറക്കിയിരിക്കുന്നത്.

പരാജയം എന്നുതന്നെ വിളിക്കാവുന്ന ഇവാലിയയെ വാണിജ്യവാഹനമായി നിരത്തിലെത്തിക്കുമ്പോള്‍ ഇരു കമ്പനികളും പ്രതീക്ഷയിലാണ്. ഇവാലിയയില്‍ നിന്ന് 1.2 ലക്ഷത്തിനടുത്ത് വിലക്കുറവിലാണ് വാഹനം വിപണിയിലെത്തുന്നത്.

ചിത്രത്തില്‍ സിഎൻജി വേരിയന്റ്

ചിത്രത്തില്‍ സിഎൻജി വേരിയന്റ്

മൂന്ന് വേരിയന്റുകളാണ് അശോക് ലെയ്‌ലാന്‍ഡ് സ്‌റ്റൈലിനുള്ളത്.

Ashok Leyland Stile MPV

5, 7, 8 സീറ്ററുകളായി വാഹനം ലഭിക്കും. 1.5 ലിറ്റര്‍ കെ9കെ ഡീസല്‍ എന്‍ജിനാണ് സ്‌റ്റൈലില്‍ ഘടിപ്പിച്ചിരിക്കുന്നത്. പെട്രോള്‍ എന്‍ജിന്‍ ഇല്ല. റിനോയില്‍ നിന്നുള്ള ഈ എന്‍ജിന്‍ 75 കുതിരശക്തി പകരുന്നതാണ്. 185 എന്‍എം ചക്രവീര്യവും വാഹനത്തിനുണ്ട്. എന്‍ജിനോട് 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ഘടിപ്പിച്ചിരിക്കുന്നു. ഇവാലിയയില്‍ ഇതേ എന്‍ജിനാണെങ്കിലും ചില ട്യൂണിംഗ് വ്യതിയാനങ്ങളോടെയാണ് സ്‌റ്റൈലിലേക്ക് എടുത്തിരിക്കുന്നത്. ഈ ട്യൂണിംഗ് വഴി സ്‌റ്റൈല്‍ എന്‍ജിന് 10 കുതിരശക്തിയും 15 എന്‍എം ചക്രവീര്യവും അധികം ലഭിക്കുന്നു.

Ashok Leyland Stile MPV

ഇവാലിയയില്‍ ഇന്ന് ലഭ്യമായിട്ടുള്ള പല സവിശേഷതകളും സ്റ്റൈല്‍ എംപിവിയില്‍ കാണാനാവില്ല. എബിഎസ്, ഇബിഡി, എയര്‍ബാഗുകള്‍, അഡ്ജസ്റ്റ് ചെയ്യാവുന്ന റിയര്‍വ്യൂ മിററുകള്‍ എന്നിവയൊന്നും സ്റ്റൈലിലില്ല.

Ashok Leyland Stile MPV

പവര്‍ സ്റ്റീയറിംഗ്, എയര്‍ കണ്ടീഷണര്‍, ക്രമീകരിക്കാവുന്ന സ്റ്റീയറിംഗ് എന്നിവ സ്റ്റൈലിന്റെ എല്ലാ വേരിയന്റിലും നല്‍കിയിട്ടുണ്ട്. എല്‍ഇ, എല്‍എസ്, എല്‍എക്‌സ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളാണ് സ്റ്റൈലിനുള്ളത്. ബേസ് വേരിയന്റിന് 7.49 ലക്ഷമാണ് വില. ഉയര്‍ന്ന പതിപ്പായ എല്‍എക്‌സിന് വില 9.29 ലക്ഷം.

More from DriveSpark

Article Published On: Tuesday, October 8, 2013, 12:14 [IST]
English summary
The Stile is a badge engineered, stripped out Evalia, with a starting price that is INR 1.2 lakhs less than the latter.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X