അശോക് ലെയ്‌ലന്‍ഡ് സ്‌റ്റൈല്‍ ഗൂസന്‍ അവതരിപ്പിച്ചു

അശോക് ലെയ്‌ലന്‍ഡിന്റെ ആദ്യ എംപിവിയായ സ്‌റ്റൈല്‍ എംപിവി ചെന്നൈയില്‍ അവതരിപ്പിച്ചു. നിസ്സാന്‍-റിനോ സഖ്യത്തിന്റെ സിഇഒ കാര്‍ലസ് ഗൂസന്‍, ഹിന്ദുജ ഗ്രൂപ്പ് ചെയര്‍മാന്‍ ജിപി ഹിന്ദുജ (അശോക് ലെയ്‌ലന്‍ഡ് ഹിന്ദുജ ഗ്രൂപ്പിന് കീഴിലാണ്) എന്നിവര്‍ ചേര്‍ന്നാണ് വാഹനം അവതരിപ്പിച്ചത്.

സ്വകാര്യ യാത്രാവാഹനമെന്ന നിലയില്‍ നിസ്സാന്‍ വിപണിയിലെത്തിച്ച ഇവാലിയ എംപിവിയെ റീബാഡ്ജ് ചെയ്യുകയും ചില കോസ്‌മെറ്റിക് മാറ്റങ്ങള്‍ വരുത്തുകയും ചെയ്തതാണ് സ്‌റ്റൈല്‍ എംപിവി. ഈ വാഹനം വിപണിയില്‍ ഒരു സ്വകാര്യ യാത്രാവാഹനമെന്നതിലുപരി വാണിജ്യ വാഹനം എന്ന നിലപാടിലാണ് വില്‍പന നടത്തുക. ആംബുലന്‍സ്, കൊറിയര്‍ വാന്‍, തുടങ്ങിയ ശൈലികളില്‍ സ്റ്റൈല്‍ ലഭ്യമാകും.

Ashok Leyland Stile Unveiled

2012 ഓട്ടോ എക്‌സ്‌പോയിലാണ് സ്‌റ്റൈല്‍ എംപിവി ആദ്യമായി അവതരിപ്പിക്കപ്പെട്ടത്.

Ashok Leyland Stile Unveiled

യാത്രാവാഹന നിരയില്‍ ടവേര, ഇവാലിയ, ഇന്നോവ, സൈലോ തുടങ്ങിയ വാഹനങ്ങളാണ് സ്‌റ്റൈലിന്റെ എതിരാളികളായി പരിഗണിക്കേണ്ടത്. 1.5 കെ9കെ ഡീസല്‍ എന്‍ജിനിലാണ് അശോക് ലെയ്‌ലന്‍ഡ് സ്‌റ്റൈല്‍ വരിക. 75 കുതിരകളുടെ കരുത്തും 185 എന്‍എം ചക്രവീര്യവും ഈ എന്‍ജിനുണ്ട്.

Ashok Leyland Stile Unveiled

വിലനിലവാരം ഇതുവരെ പുറത്തുവന്നിട്ടില്ല. ഇവാലിയയെക്കാള്‍ കുറഞ്ഞ വിലയില്‍ വാഹനം എത്തിക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ഇത് നിസ്സാന് നല്‍കുന്ന റോയല്‍റ്റി തുക അടക്കമുള്ള കാര്യങ്ങളെ ആശ്രയിച്ചിരിക്കും.

Ashok Leyland Stile Unveiled

ഇവാലിയയില്‍ നിന്ന് വ്യത്യസ്തമായ ഹെഡ്‌ലാമ്പുകളും ഗ്രില്ലുമാണ് വാഹനത്തിനുള്ളത്. ഇന്റീരിയറില്‍ കാര്യമായ വ്യത്യാസങ്ങളൊന്നും വരുത്തിയിട്ടില്ല.

More from DriveSpark

Article Published On: Wednesday, July 17, 2013, 10:31 [IST]
English summary
Ashok Leyland Stile MPV has been unveiled in Indian market by Carlos Ghosn, CEO of Renault-Nissan Alliance and G.P. Hinduja, Chairman, Hinduja Group.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X