ഓഡി എ6 പ്രത്യേക പതിപ്പ് ലോഞ്ച് ചെയ്തു

നിരവധി ആഡംബരങ്ങള്‍ കൂട്ടിച്ചേര്‍ത്തതിനൊപ്പം ആകര്‍ഷകമായ വിലനിലവാരത്തിലാണ് ഈ പതിപ്പ് വിപണിയിലെത്തുക. കീലെസ്സ് എന്‍ട്രി, അഡാപ്റ്റീവ് എല്‍ഇഡി ഹെഡ്‍ലൈറ്റുകള്‍, 8 എയര്‍ബൈഗുകള്‍ തുടങ്ങിയവയാണ് പുതിയ സവിശേഷതകള്‍.
ബോസ് സറൗണ്ട് സൗണ്ട് സിസ്റ്റം, മള്‍ടിമീഡിയ ടച്ച് ഇന്‍റര്‍ഫേസ് എന്നിവയോടൊപ്പം 4 സോണ്‍ താപനിയന്ത്രണ സംവിധാനവുമുണ്ട്. ഇത് വെയിലിന്‍റെ ദിശയെയും കാഠിന്യത്തെയും ആധാരമാക്കിയാണ് വാഹനത്തിനകത്തെ താപം നിയന്ത്രിക്കുക.
രണ്ട് എന്‍ജിന്‍ ഓപ്ഷനുകളാണ് പ്രത്യേക പതിപ്പിനുള്ളത്. 2 ലിറ്റര്‍ ശേഷിയുള്ളതും 3 ലിറ്രര്‍ ശേഷിയുള്ളതുമായ എന്‍ജിനുകളാണിത്.
ദില്ലി എക്സ്ഷോറൂം വില 46.33 ലക്ഷമാണ്.
ഓഡി എ6നെ വിജയത്തിലെത്തിച്ച ഇന്ത്യന്‍ ഉപഭോക്താക്കളോട് നന്ദി പറയുകയാണ് ഓഡി ഇന്ത്യ മാനേജിംഗ് ഡയറക്ടറായ മിഖായേല്‍ പോഷ്കെ. ലോക വിപണിയില്‍ തന്നെ വലിയ വിജയമായിത്തീര്‍ന്ന ഓഡി എ6, വേള്‍ഡ് കാര്‍ ഓഫ് ദ ഇയര്‍ അടക്കമുള്ള സമ്മാനങ്ങള്‍ നേടിയിട്ടുള്ള കാര്യം ഓര്‍മിപ്പിച്ചു.


Click it and Unblock the Notifications








