ഓഡി എംപിവി നിര്‍മിക്കുന്നു?

ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാവായ ഓഡി എംപിവി നിര്‍മാണത്തിന് പദ്ധതിയിടുന്നതായി ഓട്ടോകാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ ക്രോസ്സോവര്‍, സെഡാന്‍, കൂപെ എന്നീ സെഗ്മെന്റികളിലാണ് ഓഡി ശ്രദ്ധിക്കുന്നത്. പുതിയ നീക്കം ഓട്ടോമേഖലയില്‍ എമ്പാടും കൗതുകം വളര്‍ത്തിയിട്ടുണ്ട്.

ഓഡിയുടെ ആദ്യ എംപിവി 5 സീറ്ററോ 7 സീറ്ററോ ആയി വരുമെന്നാണ് ഓട്ടോകാര്‍ പറയുന്നത്. 'വി4' എന്ന ബാഡ്ജില്‍ വാഹനം വരുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

Audi Rodjet Concept Sketch

അതെസമയം വാര്‍ത്തയുടെ ഉറവിടത്തെക്കുറിച്ച് സൂചനകളൊന്നും ലഭ്യമല്ല. ഇക്കാര്യം ഓഡി ഇതേവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല എന്നാണറിയുന്നത്.

എംക്യുബി പ്ലാറ്റ്‌ഫോമിലായിരിക്കും വാഹനത്തിന്റെ നിര്‍മാണമെന്ന് ഊഹിക്കപ്പെടുന്നു. നിലവില്‍ ഈ പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കുന്ന സലൂണ്‍ പതിപ്പുകളുണ്ട്. ഈ പ്ലാറ്റ്‌ഫോമില്‍ എംപിവി നിര്‍മാണം സാധ്യമാകും. എന്നാല്‍ ഓഡി എങ്ങനെയാണ് കാര്യങ്ങളെ കാണുന്നത് എന്ന കാര്യം വ്യക്തമല്ല.

2006ലെ ഡിട്രോയ്റ്റ് ഓട്ടോഷോയില്‍ ഓഡി അവതരിപ്പിച്ചിരുന്ന റോഡ്ജറ്റ് ഹാച്ച്ബാക്ക് കണ്‍സെപ്റ്റിലേക്കാണ് എല്ലാവരുടെയും ശ്രദ്ധ പോകുന്നത്. ഇതിന് കാരണം ഓഡിയുടെ ആദ്യ എംപിവി എ3 സെഡാന്‍ പതിപ്പിനെ ആധാരമാക്കിയായിരിക്കും എന്ന ഊഹങ്ങളാണ്. റോഡ്ജറ്റ് ഹാച്ച്ബാക്ക് കണ്‍സെപ്റ്റ് ആധാരമാക്കിയിരുന്നതും എ3-യെയായിരുന്നു.

More from DriveSpark

Article Published On: Saturday, August 10, 2013, 15:09 [IST]
English summary
Audi is planning to build an MPV based on A3 concept.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X