ഓഡിയും വിലകൂട്ടുന്നു

ബിഎംഡബ്ല്യു മോഡലുകളുടെ വിലവര്‍ധന പ്രഖ്യാപിച്ചതിനു പിന്നാലെ മറ്റൊരു ജര്‍മന്‍ ആഡംബരകാര്‍ ഭീമനായ ഓഡിയുടെ ഇന്ത്യന്‍ വിഭാഗവും വിലകൂട്ടല്‍ തീരുമാനവുമായി രംഗത്ത്. ജനുവരി 2014 മുതല്‍ ഓഡി മോഡലുകളുടെ വില വര്‍ധിക്കുമെന്നാണ് കമ്പനി അറിയിക്കുന്നത്.

വിപണിയിലെ സാഹചര്യങ്ങള്‍ വലിയ തോതില്‍ മാറിയതിനെക്കുറിച്ച് വിശദീകരിച്ചു കൊണ്ടാണ് ഓഡി ഇന്ത്യ തലവന്‍ ജോ കിംഗ് വിലവര്‍ധന തീരുമാനം അറിയിച്ചത്.

Audi India Announces Price Hike

ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കാതിരിക്കാതിരിക്കാന്‍ കഴിവതും ശ്രമിച്ചുകൊണ്ടാണ് വിലവര്‍ധന നടത്തിയിട്ടുള്ളതെന്ന് ജോ കിംഗ് പറയുന്നു.

ഉപഭോക്താക്കളെ സാമ്പത്തികമായി സഹായിക്കാന്‍ ഓഡിയുടെ തന്നെ ഫിനാന്‍സ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കാര്യവും കിംഗ് ജോ സൂചിപ്പിച്ചു. കൂടുതല്‍ ആകര്‍ഷകമായ പദ്ധതികളുമായി ഓഡി ഫിനാന്‍സ് കാര്‍ വാങ്ങുന്നവരെ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഓഡി മോഡലുകളുടെ വിലവര്‍ധിക്കുന്നതിനു മുന്‍പ് കാര്‍ വാങ്ങാന്‍ താല്‍പര്യപ്പെടുന്നവരെ സഹായിക്കാന്‍ ഓഡി ഫിനാന്‍സ് സര്‍വസജ്ജമായിട്ടുണ്ടെന്നും ജോ കിംഗ് പറഞ്ഞു.

More from DriveSpark

Article Published On: Thursday, November 28, 2013, 19:25 [IST]
English summary
Audi India has announced it will hike prices across its product lineup starting from January 2014.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X