ഓഡി ഫേസ്‍ബുക്ക് ലൈക്കില്‍ അര്‍മാദിക്കുന്നു
ഫേസ്‍ബുക്ക് ലൈക്കുകള്‍ 20 ലക്ഷം കവിഞ്ഞതിന്‍റെ അര്‍മാദത്തിലാണ് ഓഡി ഇന്ത്യ. ഇന്ത്യയിലെ ഏറ്റവും ജനകീയമായ ആഡംബര കാര്‍ ബ്രാന്‍ഡായി ഓഡി വളരുന്നതിന്‍റെ സൂചനയാണ് ഈ ലൈക്കുകള്‍ എന്ന് നിശ്ശംസയം പറയാം.
ഈ അവസരം ശരിക്കൊന്നാഘോഷിക്കാനാണ് ഓഡി തീരുമാനിച്ചിരിക്കുന്നത്. കമ്പനികള്‍ മുമ്പും തങ്ങളുടെ ഫേസ്‍ബുക്ക് ലൈക്കുകളെ ആഘോഷിച്ചിട്ടുണ്ട്.

പോഷെ 20 ലക്ഷം ആരാധകരുടെ ലൈക്ക് ലഭിച്ചത് പ്രത്യേക രീതിയിലാണ് ആഘോഷിച്ചത്. പോഷെ കേയ്‍മന്‍ എസ്സിന് ഒരു പുതിയ പ്രത്യേക പതിപ്പ് നിര്‍മിച്ച് അതില്‍ 20 ലക്ഷം ആരാധകരുടെ ചിത്രങ്ങള്‍ പതിക്കുകയാണ് പോഷെ ചെയ്തത്. ഇമ്മാതിരി അപരാധങ്ങള്‍ മറ്റ് കമ്പനികളും ആവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
ഓഡി ഇന്ത്യ മറ്റൊരു വഴിയിലൂടെയാണ് 20 ലക്ഷം ലൈക്കുകള്‍ ആഘോഷിക്കുന്നത്. #LoveAudi എന്ന ട്വിറ്റര്‍ മത്സരത്തില്‍ പങ്കെടുക്കുന്നതിലൂടെ ചില ഓഡി ഉല്‍പന്നങ്ങള്‍ സ്വന്തമാക്കാന്‍ സാധിച്ചേക്കും. ഇല്ലെങ്കില്‍ ഓഡി ക്യു3 ഒരു വീക്കെന്‍ഡില്‍ ഓടിക്കുവാന്‍ ലഭിച്ചേക്കും.
ഇന്ത്യയെ ഒരു മികച്ച വിപണിയായി ഓഡി മനസ്സിലാക്കിക്കഴിഞ്ഞിട്ടുണ്ട്. ഫേസ്‍ബുക്ക് ലൈക്കുകളുടെ കാര്യത്തില്‍ അമേരിക്ക കഴിഞ്ഞാല്‍ രണ്ടാമത് വരുന്നത് ഇന്ത്യയാണ്. അമേരിക്കയില്‍ 60 ലക്ഷം പേര്‍ ഓഡിയുടെ ഫേസ്‍ബുക്ക് പേജ് ലൈക്ക് ചെയ്തിട്ടുണ്ട്.
ഇന്ത്യ വളരെ താമസിക്കാതെ ഓഡിയുടെ ഏറ്റവും മികച്ച പത്ത് വിപണികളില്‍ ഒന്നായി മാറുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.


Click it and Unblock the Notifications








