ഓഡിക്ക് 57 ശതമാനം വളര്‍ച്ച!
ആഡംബര കാര്‍ വിപണിയില്‍ തങ്ങളുടെ സ്ഥാനം ഏറ്റവും ഭദ്രമാണെന്ന പ്രഖ്യാപനമാണ് കഴിഞ്ഞ മാസത്തെ വില്‍പനക്കണക്കുകള്‍ നിരത്തുക വഴി ഓഡി നടത്തുന്നത്. 57.42 ശതമാനമെന്ന മികച്ച വളര്‍ച്ചാനിരക്കാണ് മെയ് മാസത്തില്‍ ഓഡി കണ്ടെത്തിയത്.
ഓഡി നടപ്പ് വര്‍ഷം ഇതുവരെയായി 4096 യൂണിറ്റ് വിറ്റഴിച്ചിട്ടുണ്ട്. 2013ല്‍ മൊത്തം 10800 യൂണിറ്റ് വില്‍പനയാണ് കമ്പനി ലക്ഷ്യമിട്ടിട്ടുള്ളത്.
ആഡംബര സെഡാനുകളുടെയും ആഡംബര എസ്‍യുവികളുടെയും വില്‍പനയില്‍ ഓഡി തന്നെയാണ് മുമ്പില്‍ നില്‍ക്കുന്നത്. ബിഎംഡബ്ല്യു, മെഴ്സിഡിസ് ബെന്‍സ് എന്നീ ജര്‍മന്‍കാര്‍ പിന്നാലെ വരുന്നു. മെഴ്സിഡിസ് ബെന്‍സ് കുറെക്കൂടി മികച്ച പ്രകടനം നടത്തുവാനുള്ള നീക്കുപോക്കുകള്‍ ഇതിനകം തുടങ്ങിക്കഴിഞ്ഞു. ചില പുതിയ മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവര്‍ ലോഞ്ച് ചെയ്തിട്ടുണ്ട്. ഈയിടെ ലോഞ്ച് ചെയ്ത എ ക്ലാസ് ഹാച്ച്ബാക്ക് വോള്യം വര്‍ധിപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി വേണം കാണാന്‍.
വില്‍പന വോള്യം വര്‍ധിപ്പിക്കുന്നതിനായി ബീമറും നടപടികള്‍ എടുത്തു തുടങ്ങിയിരിക്കുകയാണ്. പുതിയ ലോഞ്ച് പ്ലാനുകള്‍ ബീമറിനുമുണ്ട്.




Click it and Unblock the Notifications








