ഓഡി പതിനായിരം തികയ്ക്കുമോ?

ഒക്ടോബര്‍ മാസത്തില്‍ ഓഡി വീണ്ടും കസറി. 17.8 ശതമാനം വളര്‍ച്ചയാണ് പോയ മാസത്തില്‍ കമ്പനി പ്രകടിപ്പിച്ചത്. രാജ്യത്ത് മൊത്തം 1,002 യൂണിറ്റ് വിറ്റഴിച്ചിട്ടുണ്ട് കഴിഞ്ഞ മാസത്തില്‍ കമ്പനി.

2012ല്‍ മൊത്തം 850 യൂണിറ്റ് വിറ്റഴിച്ച സ്ഥാനത്താണ് ഓഡി ഇത്തവണ 1002 യൂണിറ്റ് വിറ്റത്. ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാവ് എന്ന അവകാശവാദത്തെ ന്യായീകരിക്കുന്ന വിധത്തിലുള്ള വില്‍പന പ്രകടനമാണ് ഓഡി കാഴ്ച വെക്കുന്നത്.

Audi India Reports Increase In October 2013 Sales

ഇന്ത്യയില്‍ വര്‍ഷത്തില്‍ 10000 യൂണിറ്റിലധികം കാറുകള്‍ വില്‍പന നടത്തുന്ന ആദ്യത്തെ ആഡംബര കമ്പനി എന്ന ബഹുമതി സ്വന്തമാക്കുക എന്നതാണ് ഓഡിയുടെ ഇപ്പോഴത്തെ ലക്ഷ്യം. പുറത്തുവന്ന കണക്കുകളനുസരിച്ച് ജനുവരി 2013 മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളില്‍ ഓഡി മൊത്തം 8,393 യൂണിറ്റ് വില്‍പന നടത്തിയിട്ടുണ്ട്.

2012ലെ മൊത്തം വില്‍പന 7,267 യൂണിറ്റായിരുന്നു.

പതിനായിരം യൂണിറ്റ് എന്ന ലക്ഷ്യത്തിലേക്ക് അത്രയധികം ദൂരമൊന്നുമില്ല എന്ന് തിരിച്ചറിഞ്ഞ ഓഡി വലിയ സന്തോഷത്തിലാണ്. വിപണി സാഹചര്യങ്ങള്‍ ഒരല്‍പം മോശമാണെങ്കിലും ലക്ഷ്യം വെച്ചത് പിടിച്ചിരിക്കും എന്നുതന്നെ പറയുന്നു ഓഡി.

More from DriveSpark

Article Published On: Friday, November 8, 2013, 20:07 [IST]
English summary
The month of October 2013 proved to be an exceptionally good month for Audi India with the company registering sales increase to the tune of 17.8%.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X