ഓഡി ക്യൂ1 യൂട്ടിലിറ്റി ടീസ് ചെയ്യുന്നു

എല്ലാ ആഡംബരങ്ങളും ചെറുതാവുകയാണ്. 'കോംപാക്ട് മൊബിലിറ്റി' ഒരു ആഗോള ട്രെന്‍ഡായി മാറിയ കാലത്താണ് ഓഡിയുടെ 'ക്യൂ സീരീസ്' വാഹനങ്ങളുടെ എന്‍ട്രിലെവല്‍ മോഡലുകളുടെ വരവ്. ഓഡിയുടെ ഏറ്റവും ചെറിയ മോഡല്‍ നിലവില്‍ ക്യു3 കോംപാക്ട് യൂട്ടിലിറ്റിയാണ്. നാല് മീറ്ററിലധികം വലിപ്പം വരുന്ന ഈ വാഹനത്തിന് പിന്നാലെ ഓഡിയുടെ ക്യു1 എസ്‌യുവിയും വിപണി പിടിക്കാനൊരുങ്ങുകയാണ്. ഈ വാഹനത്തിന്റെ പ്രത്യേകത, വലിപ്പത്തില്‍ ഓഡി വാഹനനിരയില്‍ ഏറ്റവും ചെറുതായിരിക്കുമെന്നതാണ്. നാല് മീറ്ററില്‍ താഴെയാണ് ക്യു1 എസ്‌യുവിയുടെ നീളം.

തങ്ങളുടെ വിശാലമായ എസ്‌യുവി നയത്തിന്റെ ഫലമാണ് ക്യൂ1 എസ്‌യുവിയെന്ന് ഓഡി പറയുന്നു. ക്യു1 യൂട്ടിലിറ്റിയുടെ ആദ്യത്തെ ടീസര്‍ ചിത്രങ്ങള്‍ ഓഡി പുറത്തുവിട്ടത് താഴെ കാണാം.

Audi Q1 Crossover Confirmed With A Concept Teaser Released

ഓഡിയുടെ ക്യൂ സീരീസിലെ ആറാമത്തെ വാഹനമാണ് ക്യു1. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയത് ഓഡി ക്യൂ3 ആയിരുന്നു. ഓഡി ക്യു1 ഒരു ആഗോളമോഡലാണ്. ഈ വാഹനത്തിന്റെ വരവ് ഓഡിക്ക് ഒരു പുതിയ വിഭാഗം ഉപഭോക്താക്കളെ നേടിക്കൊടുക്കെമെന്നാണ് കരുതേണ്ടത്.

Audi Q1 Crossover Confirmed With A Concept Teaser Released

ഫോക്‌സ്‌വാഗണ്‍ എംക്യുബി പ്ലാറ്റ്‌ഫോമിലാണ് ക്യു1 ക്രോസ്സോവര്‍ നിലപാടെടുക്കുന്നത്. ഫോക്‌സ്‌വാഗണിന്റെ ഈ മൊഡ്യൂലാര്‍ പ്ലാറ്റ്‌ഫോം നിലവില്‍ നിരവധി വാഹനങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്. വരാനിരിക്കുന്ന ഓഡി എ1 ചെറുസെഡാനിലും ഇതേ പ്ലാറ്റ്‌ഫോമാണ് നല്‍കിയിരിക്കുന്നത്. ക്യു3, ആര്‍എസ് ക്യു3, ക്യു5, എസ്‌ക്യൂ5, ക്യു7 എന്നിവയാണ് ഇപ്പോള്‍ വിപണിയിലുള്ള ക്യു സീരീസ് വാഹനങ്ങള്‍.

Audi Q1 Crossover Confirmed With A Concept Teaser Released

1.4 ലിറ്റര്‍ ടിഎഫ്എസ്‌ഐ പെട്രോള്‍ എന്‍ജിനും 1.4 ലിറ്റര്‍ ടിഡിഐ 3 സിലിണ്ടര്‍ ഡീസല്‍ എന്‍ജിനുമായിരിക്കും ക്യു1 കോംപാക്ടില്‍ ഉണ്ടായിരിക്കുക എന്നു പ്രതീക്ഷിക്കുന്നു. ഏറ്റവുമുയര്‍ന്ന ഒരു മോഡലില്‍ 2 ലിറ്ററിന്റെ ടര്‍ബോചാര്‍ജര്‍ ഘടിപ്പിച്ച എന്‍ജിനും ഉണ്ടായിരിക്കുമെന്നും പറയപ്പെടുന്നുണ്ട്. 7 സ്പീഡ് ട്രാന്‍സ്മിഷനിലായിരിക്കും എല്ലാ വാഹനങ്ങളുമെത്തുക.

Audi Q1 Crossover Confirmed With A Concept Teaser Released

3800 മില്ലിമീറ്ററാണ് ഓഡി ക്യു1ന്റെ നീളം. ഓഡിയുടെ നിലവിലെ ലൈനപ്പില്‍ ഇത്രയും ചെറിയ വാഹനമില്ല. ക്വട്രോ ആള്‍ വീല്‍ ഡ്രൈവ് സിസ്റ്റം ഘടിപ്പിച്ചാണ് ഓഡിയുടെ ഈ എന്‍ട്രി ലെവല്‍ വാഹനം വരിക.

More from DriveSpark

Article Published On: Wednesday, December 4, 2013, 12:21 [IST]
English summary
Audi has officially confirmed the Q1, a crossover model that the German luxury automaker will manufacturer starting from 2016 in its Ingolstadt facility.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X