ഓഡി ക്യൂ3 ലോഞ്ച് ഓഗസ്റ്റ് 19ന്
മെഴ്‌സിഡിസ് എ ക്ലാസ്, ബിഎംഡബ്ല്യു 1 സീരീസ് എന്നിവയ്ക്ക് ഇന്ത്യയുടെ ഏറ്റവും വലിയ കാര്‍ നിര്‍മാതാവ് ഓഡി നല്‍കുന്ന മറുപടി എങ്ങനെയിരിക്കുമെന്ന് കാണാന്‍ കാക്കുകയാണ് ഇന്ത്യന്‍ ഓട്ടോ ഉലകം. ഏറ്റവും മത്സരക്ഷമമായ വിലയില്‍ വണ്‍ സീരീസ് കൂടി പുറത്തു വന്നതോടെ ഓഡിയുടെ നീക്കം അറിയാനുള്ള കൗതുകം കൂടിയിരിക്കുന്നു. ഇപ്പോള്‍, ഔദ്യോഗികമെന്ന വിശദീകരണത്തോടെ ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത് വരുന്ന 19ന് ഓഡി ക്യൂ3 വിപണിയിലെത്തുമെന്നാണ്.
മികച്ച വില്‍പനാ നിരക്കാണ് ഓഡി കഴിഞ്ഞ മാസങ്ങളില്‍ പുറത്തു വിട്ടത്. ജൂലൈ മാസത്തില്‍ മൊത്തം 705 മോഡലുകള്‍ വിറ്റഴിച്ചു കമ്പനി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 680 കാറുകളാണ് വിറ്റഴിച്ചിരുന്നത്.

ഓഡി ക്യൂ3യുടെ ലോഞ്ച് നടക്കുന്നതോടെ വില്‍പനയില്‍ നിര്‍ണായകമായ വര്‍ധന പ്രതീക്ഷിക്കുന്നുണ്ട് കമ്പനി. ഓഡി ക്യൂ3 ആയിരിക്കും കമ്പനിയുടെ ഏറ്റവും വിലക്കുറവുള്ള മോഡല്‍. ഇന്ത്യയിലെ ഒരു പ്രധാന സാമ്പത്തിക വിഭാഗത്തെക്കൂടി ഓഡിയിലേക്ക് അടുപ്പിക്കുന്നതാണ് ഈ നീക്കം.
ഓഡി ക്യൂ3ക്ക് 2 ലിറ്ററിന്റെ ഡീസല്‍ എന്‍ജിനാണ് ഘടിപ്പിക്കുക. 140 കുതിരകളുടെ കരുത്ത് എന്‍ജിന്‍ പുറത്തെടുക്കും. ഈ വാഹനം ഇന്ത്യയിലാണ് അസംബ്ള്‍ ചെയ്യുക. വില 25 ലക്ഷത്തിന്റെ പരിധിയില്‍ വരുമെന്നാണ് കരുതുന്നത്.
ഓഡിയുടെ നടപ്പ് വര്‍ഷത്തെ വാര്‍ഷിക വില്‍പനാലക്ഷ്യം 10,800 യൂണിറ്റാണ്. ഈ ലക്ഷ്യം കണ്ടെത്താന്‍ കഴിയുമെന്നു തന്നെയാണ് കമ്പനി കരുതുന്നത്.


Click it and Unblock the Notifications








