ഓഡി ക്യൂ3 എസ്സിന് ആദ്യ ദിവസം 125 ബുക്കിംഗ്

കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്ത ഓഡി ക്യൂ3 എസ് എഡിഷന്‍ ഒറ്റദിവസം കൊണ്ട് 125 ബുക്കിംഗ് സമ്പാദിച്ചു. ക്യൂ3 എസ്‌യുവിയുടെ വിലകുറച്ച പതിപ്പായ ക്യൂ3 എസ് ചുരുങ്ങിയ സമയം കൊണ്ടുണ്ടാക്കിയ ഈ നേട്ടം, സമാനമായ സെഗ്മെന്റിലേക്ക് വാഹനങ്ങളെത്തിക്കുന്ന ജര്‍മന്‍ എതിരാളികളെ തീര്‍ച്ചയായും വിറപ്പിക്കും.

ഈ വാഹനം ബുക്ക് ചെയ്യാന്‍ ഓണ്‍ലൈന്‍ സംവിധാനവും കമ്പനി ഒരുക്കിയിരുന്നു. 50,000 രൂപയാണ് ബുക്കിംഗ് സംഖ്യയായി ചെലവാക്കേണ്ടത്. ഈ വാഹനം ഡീലര്‍ഷിപ്പുകള്‍ വഴി ബുക്ക് ചെയ്യാന്‍ സാധിക്കില്ലെന്നും ഓഡി വ്യക്തമാക്കിയിട്ടുണ്ട്.

Audi Q3 S

കഴിഞ്ഞ ദിവസം ബുക്കിംഗ് പ്രഖ്യാപിച്ച് സമയം മുതല്‍ ഓരോ അര മണിക്കൂറില്‍ ഓരോ ബുക്കിംഗ് വീതം ഓണ്‍ലൈനില്‍ ലഭിച്ചിരുന്നതായാണ് വെളിപ്പെടുത്തല്‍. ആഡംബര കാര്‍ വിഭാഗത്തില്‍ ഇതൊരു വലിയ നേട്ടം തന്നെയാണ്. പ്രത്യേകിച്ചും എതിരാളിയായി ഇന്ന് വിപണിയിലുള്ള മെഴ്‌സിഡിസ് ഇത്രവലിയ പ്രകടനം ഒരിക്കലും നടത്തിയിട്ടില്ല എന്നിരിക്കെ. ബിഎംഡബ്ല്യുവില്‍ നിന്നുള്ള വണ്‍ സീരീസിന്റെ വരവാണ് ഇനി കാണേണ്ടത്.

ഇന്ത്യന്‍ ഉപഭോക്താക്കളില്‍ നിന്ന് ഈ പ്രതികരണം തങ്ങള്‍ പ്രതീക്ഷിച്ചിരുന്നതായി ഓഡി പറഞ്ഞു. ഓഡിയുടെ ഒരു വലിയ ആരാധക നിരയിലേക്കു കൂടി കടന്നു ചെല്ലാന്‍ കമ്പനിക്ക് കഴിയുന്നുവെന്നത് വലിയ കാര്യമായി കാണുകയാണ് ഓഡി ഇന്ത്യ തലവന്‍ മിഖായേല്‍ പേഷ്‌കെ. കമ്പനിയുടെ ഉപഭോക്തൃ സമൂഹത്തെ വികസിപ്പിക്കാന്‍ ഈ വാഹനത്തിലൂടെ സാധിക്കുമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു.

More from DriveSpark

Article Published On: Wednesday, August 21, 2013, 12:11 [IST]
English summary
Audi Q3 S has got a astonishing 125 bookings on the first day of its launch.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X