ഓഡി ഗവേഷണവിഭാഗം തലവനെ പുറത്താക്കി

പത്തുമാസം മുമ്പുമാത്രമാണ് വോഫ്ഗാങ് ഡര്‍ഹീമര്‍ ഓഡിയുടെ ആര്‍&ഡി തലവനായി ചുമതലയേറ്റത്. വിപണിയിലെ കിടമത്സരത്തെ ചെറുക്കാന്‍ പോന്ന തരത്തിലുള്ള പുത്തന്‍ ആശയങ്ങള്‍ ഓഡിയില്‍ നിന്ന് വരുന്നില്ല എന്ന വസ്തുതയെ മുന്‍നിര്‍ത്തി കമ്പനിയില്‍ നടത്തിയ വന്‍ വെട്ടിനിരത്തലിന് ശേഷമാണ് വോഫ്ഗാങ് ഡര്‍ഹീമര്‍ ഈ സ്ഥാനത്തെത്തുന്നത്. നേരത്തെ പോഷെയിലായിരുന്നു ഇദ്ദേഹം. പോഷെ കായേന്‍ എന്ന കിടിലന്‍ വാഹനത്തെ ലോകത്തിന് ലഭിച്ചത് വോഫ്ഗാങ് ഡര്‍ഹീമറുടെ നേതൃത്വത്തിലായിരുന്നു.
ഇന്നവേറ്റീവ് ആയ ആശയങ്ങളുടെ ദാരിദ്ര്യം തന്നെയാണ് വോഫ്ഗാങ് ഡര്‍ഹീമറുടെ പുറത്താകലിന് പിന്നിലെന്നാണ് അറിയുന്നത്. ഇന്ധനങ്ങളുടെ കാര്യത്തില്‍ ഒരല്‍പം യാഥാസ്ഥിതികനാണ് ഡല്‍ഹീമര്‍. ഇലക്ട്രിക് കാറുകളുടെ ഭാവി സാധ്യതയെക്കുറിച്ച് ഇദ്ദേഹം സംശയാലുവായിരുന്നു. ഹൈബ്രിഡുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് വോഫ്ഗാങ് ഡര്‍ഹീമറുടെ നിലപാട്. എന്നാല്‍ ബീമര്‍ അടക്കമുള്ള കാര്‍ നിര്‍മാതാക്കള്‍ ഇലക്ട്രിക് കാര്‍ സാങ്കേതികതയില്‍ വളരെയേറെ മുമ്പോട്ടുപോകുന്ന സാഹചര്യത്തില്‍ ഓഡി പരിഭ്രാന്തിയിലാണ്.
വോഫ്ഗാങ് ഡര്‍ഹീമറിന് പകരക്കാരനായി ഫോക്സ്‍വാഗണ്‍ ബ്രാന്‍ഡിന്‍റെ റിസര്‍ച്ച് തലവനായ ഉള്‍റിച്ച് ഹാക്കന്‍ബര്‍ഗിനെ നിയമിച്ചിട്ടുണ്ട്.


Click it and Unblock the Notifications








