ഓഡി ആര്‍എസ് കൂപെ ലോഞ്ചി: വിശദാംശങ്ങള്‍

പുതിയ ഓഡി ആര്‍എസ്5 കൂപെ ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. എ5 സെഡാന്‍ മോഡലിന്റെ കൂപെ പതിപ്പാണിത്. 9,528,000 രൂപയാണ് മുംബൈ എക്‌സ്‌ഷോറൂം തുടക്കവില. വിലയില്‍ ഒരല്‍പം വര്‍ധനവോടെയാണ് 2011 മോഡലാണ് ഇതുവരെ വിപണിയിലുണ്ടായിരുന്നത്. എഴുപത്തിയഞ്ച് ലക്ഷത്തിന്റെ പരിധിയിലായിരുന്നു വാഹനത്തിന് വില. നിരവധി പുതു സവിശേഷതകള്‍ കൂട്ടിച്ചേര്‍ത്ത് പുതുക്കിയതിനാലും നികുതിയിലും മറ്റും വന്ന വര്‍ധനകളും ചേര്‍ന്നാണ് വില ഇത്രയധികം കൂട്ടിയത്. എങ്കിലും ഈ വില വളരെയൊന്നും കൂടുതലല്ല എന്ന് കാണാന്‍ കഴിയും ഓഡി ആര്‍എസ്5 കൂപെയുടെ പുതു സന്നാഹങ്ങള്‍ പരിശോധിച്ചാല്‍.

4.2 ലിറ്റര്‍ എഫ്എസ്‌ഐ വി8 എന്‍ജിനാണ് ആര്‍എസ്5 കൂപെക്കുള്ളത്. 450 കുതിരകളുടെ കരുത്താണ് വാഹനത്തിന്. 430 എന്‍എം ചക്രവീര്യവും നല്‍കുന്നൂ ഈ എന്‍ജിന്‍.

Audi RS5 India Launch

ഓഡിയുടെ ക്വട്രാ ആള്‍ വീല്‍ സംവിധാനം മൊത്ത് പവര്‍ ഔട്പുട്ടിന്റെ 40 ശതമാനം മുന്‍ വീലുകളിലേക്കും 60 ശതമാനം പിന്‍ വീലിലേക്കും പകരുന്നു. 7 സ്പീഡ് എസ് ട്രേണിക് ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷനാണ് എന്‍ജിന്‍ കരുത്ത് ചക്രങ്ങളിലേക്ക് പകരുന്നത്.

Audi RS5 India Launch

മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ 4.6 സെക്കന്‍ഡ് നേരമാണ് ഓഡി ആര്‍എസ്5 കൂപെയ്ക്ക് വേണ്ടത്. മണിക്കൂറില്‍ 280 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ ഈ വാഹനത്തിന് കഴിയും.

ലോഞ്ച് ചടങ്ങില്‍ റേസിംഗ് ഡ്രൈവര്‍ ആദിത്യ പട്ടേലും സന്നിഹിതനായിരുന്നു.

ലോഞ്ച് ചടങ്ങില്‍ റേസിംഗ് ഡ്രൈവര്‍ ആദിത്യ പട്ടേലും സന്നിഹിതനായിരുന്നു.

Audi RS5 India Launch

ഹെഡ്‌ലൈറ്റുകളും ഫ്രണ്ട് ഗ്രില്ലും പുനര്‍രൂപകല്‍പന ചെയ്തിട്ടുണ്ട്.

Audi RS5 India Launch

എല്‍ഇഡി റണ്ണിംഗ് ലൈറ്റുകളോടു കൂടിയ സിനണ്‍ പ്ലസ് ഹെഡ്‌ലൈറ്റാണ് സ്ഥാപിച്ചിരിക്കുന്നത്. എല്‍ഇഡി ടെയ്ല്‍ ലൈറ്റുകളുമുണ്ട് വാഹനത്തിന്.

Audi RS5 India Launch

120 കിലോമീറ്ററിലധികം വേഗത പിടിക്കുമ്പോള്‍ റിയര്‍ സ്‌പോയ്‌ലര്‍ തനിയെ ഉയരും.

Audi RS5 India Launch

ഓഡിയുടെ പാര്‍ക്കിംഗ് സിസ്റ്റം പ്ലസ് അടക്കമുള്ള നിരവധി സന്നാഹങ്ങള്‍ വാഹനത്തിലുണ്ട്. സ്‌പോര്‍ട് ഡ്രൈവ്ംഗ് മോഡില്‍ വാഹനമോടിക്കുവാനും പുതിയ സംവിധാനങ്ങള്‍ അനുവദിക്കുന്നു.

Audi RS5 India Launch

Audi RS5 India Launch

More from DriveSpark

Article Published On: Tuesday, July 2, 2013, 15:51 [IST]
English summary
Audi RS5 has been launched in India at Rs 95.28 lakhs. Here are the details.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X