ബജാജ് വില്‍പന 4 ശതമാനം ഇടിഞ്ഞു
ഒക്ടോബര്‍ മാസത്തെ വില്‍പനക്കണക്കുകള്‍ പുറത്തു വന്നപ്പോള്‍ ഇന്ത്യന്‍ ബൈക്ക് നിര്‍മാതാവ് ബജാജ് 4 ശതമാനം ഇടിവ് രേഖപ്പെടുത്തി.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 3,61,186 ബൈക്കുകളാണ് ബജാജ് വിറ്റഴിച്ചിരുന്നത്. ഇത്തവണയിത് 3,48,323 യൂണിറ്റായി ഇടിയുകയാണുണ്ടായത്.

വാണിജ്യ വാഹന വിഭാഗത്തില്‍ 26 ശതമാനത്തിന്റെ ഇടിവുണ്ടായിട്ടുണ്ട് ഇത്തവണ. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 50,316 യൂണിറ്റ് വിറ്റഴിച്ചിരുന്നിടത്ത് 37,000 യൂണിറ്റാണ് ഇത്തവണത്തേത്.
കഴിഞ്ഞ വര്‍ഷം എല്ലാത്തരം വാഹനങ്ങളും കൂടി 3,85,323 യൂണിറ്റിന്റെ വില്‍പന കൊണ്ടു വന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 4,11,502 യൂണിറ്റായിരുന്നു. മൊത്തം വില്‍പനയിടിവ് 6 ശതമാനമാണെന്ന് ബജാജ് ഓട്ടോയുടെ പത്രക്കുറിപ്പ് അറിയിച്ചു.
ഇന്ത്യൻ വിപണിയിൽ വലിയ തോതിലുള്ള മാന്ദ്യം നിലനിൽക്കുന്നത് ബജാജിന്റെ വിൽപനയിടിവിന് ഒരു കാരണണായി കാണാവുന്നതാണ്. കൂടാതെ മത്സര സമവാക്യങ്ങളിൽ ഈയിടെയായുണ്ടായ മാറ്റവും കാരണമാണെന്നു പറയാം.
ഹീറോ, മഹീന്ദ്ര മോട്ടോർസൈക്കിള്‍ തുടങ്ങിയ തദ്ദേശീയരിൽ നിന്നുള്ള മത്സരത്തിനൊപ്പം വിദേശ കമ്പനികളിൽ നിന്നുള്ള മത്സരവും നേരിടേണ്ടതുണ്ട്.


Click it and Unblock the Notifications








