ആര്‍ഇ60 ടെസ്റ്റ് ചെയ്യുന്നു!

2012 ദില്ലി ഓട്ടോ എക്സ്പോയില്‍ ഒരു സ്ഫോടനമായാണ് ബജാജ് ആര്‍ഇ 60 വന്നിറങ്ങിയത്. റിനോ-നിസ്സാനുമൊന്നിച്ചുള്ള കരാര്‍ പ്രകാരം നിര്‍മിച്ച ചെലവ് ചുരുങ്ങിയ കാറിന്‍റെ ഉല്‍പാദനത്തിന് തയ്യാറായ മോഡല്‍ എന്നുതുടങ്ങിയ കൊട്ടിഘോഷങ്ങളോടെയാണ് ആര്‍ഇ60 അവതരിപ്പിക്കപ്പെട്ടത്. തങ്ങളുടെ പങ്കാളി നിര്‍മിച്ച മോഡല്‍ കാണാന്‍ റിനോ-നിസ്സാന്‍ പറഞ്ഞയച്ച പ്രതിനിധികള്‍ 'കാര്‍' കണ്ട് അന്തിച്ചു നില്‍ക്കുന്ന രംഗം 2012ലെ ഓട്ടോമേഖലയിലെ ചിരിയുണര്‍ത്തുന്ന കാഴ്ചകളിലൊന്നായിരുന്നു.

നാല് ചക്രങ്ങളുള്ള ഓട്ടോറിക്ഷ എന്ന വിശേഷണം തീര്‍ച്ചയായും ഈ വാഹനത്തിന് ചേരും. എന്നാല്‍, ഓട്ടോറിക്ഷയെക്കാള്‍ മെച്ചപ്പെട്ട സന്നാഹങ്ങളുമായാണ് ആര്‍ഇ60 വരുന്നതെന്നതും കാണണം. ഓട്ടോറിക്ഷയ്ക്ക് പകരക്കാരനായി വരുന്ന ഈ വാഹനം ടെസ്റ്റ് ചെയ്യുന്നതിന്‍റെ സ്പൈഷോട്ട് ഇന്‍ഡ്യന്‍ ഓട്ടോസ് ബ്ലോഗ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത് തെളിയിക്കുന്നത് ആര്‍ഇ60യുടെ ലോഞ്ച് വളരെ അടുത്താണെന്നു തന്നെയാണ്.

താഴെ ആര്‍ഇ60 സ്പൈഷോട്ട് കാണാം. കൂടാതെ, കഴിഞ്ഞ ദില്ലി എക്സ്പോയില്‍ വാഹനം അവതരിപ്പിക്കപ്പെട്ടപ്പോള്‍ എടുത്ത ചിത്രങ്ങളും കാണാം.

റോഡ് ടെസ്റ്റ്

റോഡ് ടെസ്റ്റ്

200 സിസി ഡിടിഎസ്ഐ പെട്രോള്‍ എന്‍ജിനാണ് ആര്‍ഇ60ക്കുള്ളത്. ബജാജ് പള്‍സര്‍ 200ല്‍ ഉപയോഗിക്കുന്ന അതേ എന്‍ജിനാണിത്.

റോഡ് ടെസ്റ്റ്

റോഡ് ടെസ്റ്റ്

35 കിലോമീറ്റര്‍ മൈലേജാണ് വാഹനത്തിനുള്ളത്.

റോഡ് ടെസ്റ്റ്

റോഡ് ടെസ്റ്റ്

സ്പീഡോമീറ്ററും ഗിയര്‍ലിവറും സെന്‍റര്‍ കണ്‍സോളിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഇടതുഭാഗത്ത് ഡിജിറ്റല്‍ മീറ്ററും കാണാം.

റോഡ് ടെസ്റ്റ്

റോഡ് ടെസ്റ്റ്

നഗരങ്ങളിലെ ഓട്ടോകള്‍ക്ക് പകരക്കാരനാവാന്‍ എന്തുകൊണ്ടും യോഗ്യനാണ് ഈ വാഹനം.

റോഡ് ടെസ്റ്റ്

റോഡ് ടെസ്റ്റ്

മുന്‍വശത്ത് രണ്ട് സീറ്റുകളും പിന്നില്‍ ബഞ്ച് സീറ്റുമാണ് വാഹനത്തിനുള്ളത്.

റോഡ് ടെസ്റ്റ്

റോഡ് ടെസ്റ്റ്

വാഹനച്ചട്ടങ്ങള്‍ പ്രകാരം ചില പ്രശ്നങ്ങള്‍ ആര്‍ഇ60 ലോഞ്ച് വൈകിക്കുന്നുവെന്നും കേള്‍ക്കുന്നുണ്ട്. എടിവി പോലുള്ള വാഹനങ്ങള്‍ ഉള്‍പ്പെടുന്ന ക്വാഡ്രിസൈക്കിള്‍ വിഭാഗത്തിലാണ് ആര്‍ഇ60യെ പെടുത്തേണ്ടത്. ഇവ റോഡില്‍ ഇറക്കുന്നതിന് തടസ്സമുണ്ട്. ഫാക്ടറികള്‍ക്കകത്തും മറ്റും ഓടിക്കാനുള്ള അനുമതിയേ നിലവിലുള്ള ചട്ടങ്ങള്‍ പ്രകാരം ഉള്ളൂ.

റോഡ് ടെസ്റ്റ്

റോഡ് ടെസ്റ്റ്

വാഹനം 2 ലക്ഷത്തില്‍ താഴെ വിലയില്‍ ലഭ്യമാക്കും എന്നാണ് മനസ്സിലാക്കേണ്ടത്. ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഓട്ടോറിക്ഷയെക്കാള്‍ കുറഞ്ഞ വിലയില്‍ ആര്‍ഇ60 ലഭ്യമാകും എന്നാണ്!

More from DriveSpark

Article Published On: Thursday, January 3, 2013, 16:38 [IST]
English summary
The RE 60 is now being tested on Indian roads. The photograph shows the RE 60's rear profile.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X