ബിഎംഡബ്ല്യു 1 സീരീസ് ലോഞ്ച് സെപ്തംബര്‍ 3ന്

ബിഎംഡബ്ല്യു വണ്‍ സീരീസ് സെപ്തംബര്‍ മൂന്നിന് ലോഞ്ച് ചെയ്യും. ഈ ഹാച്ച്ബാക്ക് പെട്രോള്‍, ഡീസല്‍ മോഡലുകളുമായാണ് വരിക.

1997സിസി എന്‍ജിനാണ് ഡീസല്‍ പതിപ്പില്‍ ഘടിപ്പിക്കുക. 143 കുതിരകളുടെ കരുത്തുള്ള എന്‍ജിനാണിത്. ഓഡി ക്യൂ3, മെഴ്‌സിഡിസ് എ ക്ലാസ്, ബി ക്ലാസ് എന്നിവയ്ക്ക് എതിരായി ബീമര്‍ അവതരിപ്പിക്കുന്ന മോഡലാണിത്.

BMW 1-series India Launch 1

1.6 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡയറക്ട് ഇന്‍ജക്ഷന്‍ എന്‍ജിനാണ് പെട്രോള്‍ മോഡലിന്റെ ബോണറ്റിനടിയില്‍ ഇടം പിടിക്കുന്നത്. മിനി കൂപ്പര്‍, കൂപ്പര്‍ എസ് എന്നീ കാറുകളില്‍ ഉപയോഗിച്ചുവരുന്നതാണ് ഈ എന്‍ജിന്‍. 136 കുതിരകളുടെ കരുത്ത് എന്‍ജിന്‍ പകരുന്നു. ഇന്ത്യന്‍ റോഡുകള്‍ക്ക് അനിയോജ്യമായ വിധത്തില്‍ സസ്‌പെന്‍ഷനുകളില്‍ മാറ്റം വരുത്തിയാണ് വാഹനം എത്തിക്കുക.

8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സാണ് രണ്ട് എന്‍ജിനുകളുമായും ഘടിപ്പിച്ചിരിക്കുന്നത്.

BMW 1-series India Launch

പിന്‍വീല്‍ ഡ്രൈവ് മാത്രമാണ് വാഹനത്തിന് നല്‍കുക. ഇന്ത്യന്‍ ആഡംബര വിപണിയിലെ എന്‍ട്രി ലെവല്‍ വിഭാഗത്തില്‍ മത്സരം മുറുകുന്നതിന് ബിഎംഡബ്ല്യു 1 സീരീസിന്റെ വിപണിപ്രവേശം കാരണമാകും. ചെന്നൈയലെ ബിഎംഡബ്ല്യു പ്ലാന്റിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. പ്രാദേശികമായി നിര്‍മാണം നടക്കുന്നത് വിലയില്‍ മത്സരക്ഷമത കൈവരിക്കാന്‍ ബീമറിനെ സഹായിക്കും.

20-25 ലക്ഷം രൂപയുടെ പരിസരത്ത് വാഹനത്തിന് വില കാണുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്.

More from DriveSpark

Article Published On: Wednesday, August 7, 2013, 16:26 [IST]
English summary
BMW's answer to the Mercedes A Class, B Class and Audi Q3, is nearing launch date in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X