ബിഎംഡബ്ല്യു 3 സീരീസ് ജിടി വരുന്നു
നിലവില്‍ 5 സീരീസ് സെഡാനിന്റെ ജിടി പതിപ്പ് ഇന്ത്യയില്‍ വില്‍ക്കുന്നുണ്ട്. പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത് പ്രകാരം ഇതിനെക്കാള്‍ ചെറിയ ഒരു ജിടി പതിപ്പ്, 3 സീരീസ് ജിടി, രാജ്യത്തേക്ക് വരാന്‍ തയ്യാറെടുക്കുയാണ്. ഒരു എസ്‌യുവിയുടെ സ്ഥലസൗകര്യവും സെഡാനിന്റെ സുഖസൗകര്യവും പ്രദാനം ചെയ്യുന്നു 3 സീരീസിന്റെ ജിടി പതിപ്പ്. 5 സീരീസിനെക്കാള്‍ വിലക്കുറവില്‍ ലഭിക്കുമെന്നതിനാല്‍ മികച്ച വില്‍പന ഈ വാഹനത്തിനുണ്ടാകുമെന്നാണ് ബീമര്‍ കരുതുന്നത്.
നടപ്പ് വര്‍ഷം അവസാനത്തില്‍ തന്നെ 3 സീരീസ് ജിടി വിപണിയില്‍ ലോഞ്ച് ചെയ്യുമെന്നാണ് പറയപ്പെടുന്നത്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല. എന്തായാലും 2014 ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ 3 സീരീസ് ജിടിയെ കാണാന്‍ സാ4ധിക്കുമെന്നാണ് കരുതേണ്ടത്.

അഞ്ച് എന്‍ജിന്‍ ഓപ്ഷനുകളില്‍ ഈ വാഹനം വിപണിയില്‍ ലഭ്യമാണ് മറ്റ് മാര്‍ക്കറ്റുകളില്‍. ഇന്ത്യയിലേക്ക് ഇവയെല്ലാം കൂടി കൊണ്ടുവന്നിട്ട് കാര്യമൊന്നുമില്ല. ഒരു 2 ലിറ്റര്‍ എന്‍ജിന്‍ (184 കുതിരശക്തിയും 380 എന്‍എം ചക്രവീര്യവും പകരുന്നത്), മറ്റൊരു 3 സിലിണ്ടര്‍ യൂണിറ്റ് (254 കുതിരശക്തിയും 560 എന്‍എം ചക്രവീര്യവും പകരുന്നത്) എന്നിവ ഘടിപ്പിച്ച് 3 സീരീസ് രാജ്യത്തേക്ക് വരാനാണ് സാധ്യത.

സെഡാന്‍ പതിപ്പിനെക്കാള്‍ ഉയരവും വീതിയും കൂടുതലുണ്ട് ജിടി പതിപ്പിന്. വീല്‍ബേസും കൂടുതലാണ്. 110 മില്ലീമീറ്ററോളം. എക്‌സ്1 എസ്‌യുവിയെക്കാള്‍ സ്ഥലസൗകര്യം വാഹനത്തിനുണ്ട്.

സ്‌പേസ്ബാക്ക് ശൈലിയിലുള്ള ബൂട്ട് ഡോറാണ് വാഹനത്തിനുള്ളത്.

സെഡാന്‍ പതിപ്പുമായു താരതമ്യം ചെയ്യുമ്പോള്‍ മികച്ച റോഡ് പ്രസന്‍സാണ് 3 സീരീസ് ജിടിക്കുള്ളതെന്നു കാണാം.


Click it and Unblock the Notifications








