ബിഎംഡബ്ല്യു 'ഐ3' 29ന് അവതരിക്കും
ബിഎംഡബ്ല്യൂ ഐ3 കാര്‍ കണ്‍സെപ്റ്റിനെ അടിസ്ഥാനമാക്കിയുള്ള ഉല്‍പാദന പതിപ്പ് ജൂലൈ 29ന് അവതരിപ്പിക്കാന്‍ ഒരുക്കങ്ങള്‍ നടക്കുന്നു. 'ഐ' കാറുകള്‍ എന്ന പേരില്‍ നിരവധി കാറുകള്‍ ഭാവിയില്‍ പുറത്തിറക്കുവാന്‍ ബീമര്‍ പദ്ധതിയിട്ടിട്ടുണ്ട്. ഇവയില്‍ ആദ്യത്തേതാണ് ഐ3 ഇലക്ട്രിക് ചെറുകാര്‍. അവതരണത്തിന് മുന്നോടിയായി ഒരു ചെറിയ മ്യൂസിക് വീഡിയോ പുറത്തിറക്കിയിട്ടുണ്ട് കമ്പനി അത് താഴെ കാണാം.
കുറെക്കാലമായി പറഞ്ഞും പാടിയും കേള്‍ക്കുന്നതാണ് ഐ3 കണ്‍സെപ്റ്റിലൂന്നിയ ചചെറുകാറിനെപ്പറ്റി. പലയിടത്തായി ഈ ഉല്‍പാദന മോഡല്‍ ടെസ്റ്റ് ചെയ്യുന്നതിന്റെ ചിത്രങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. എല്ലാം മൂടിക്കെട്ടിയ നിലയിലായിരുന്നതിനാല്‍ വ്യക്തമായ ചിത്രം ആര്‍ക്കും ലിഭിച്ചിരുന്നില്ല. എന്തായാലും ഈ വരുന്ന 29ന് കാര്യങ്ങള്‍ക്കെല്ലാം വ്യക്തത കൈവരും. അതിനു മുമ്പായി ഐ3യെക്കുറിച്ച് നമുക്ക് കൂടുതല്‍ ചിലത് അറിഞ്ഞുവെക്കാം.

4 മീറ്ററിനുള്ളിലാണ് വാഹനം നിലപാടെടുക്കുക. ബിഎംഡബ്ല്യുവിന്റെ ചരിത്രത്തില്‍ ഇത്രയും ചെറിയ ഒരു ഉല്‍പാദന മോഡല്‍ ഉണ്ടായിട്ടില്ല.

ആധുനിക ലോകത്തിന്റെ മാറിയ വാഹന സങ്കല്‍പങ്ങളില്‍ വാഹനത്തിന്റെ വലിപ്പക്കുറവ് അഥവാ കൈകാര്യക്ഷമതയും ഉള്‍പ്പെട്ടിരിക്കുന്നതായി ബീമര്‍ മനസ്സിലാക്കുന്നു എന്നതാണ് ഇതിനര്‍ത്ഥം.

റിയര്‍ ഡോര്‍ അടക്കം അഞ്ച് വാതിലുകളാണ് വാഹനത്തിനുള്ളത്.

രണ്ട് പതിപ്പുകള്‍ ഐ3 ഇലക്ട്രിക് ചെറുകാറിനുണ്ടായിരിക്കും. ഇവയിലൊന്ന് പൂര്‍ണമായും ഇലക്ട്രിക് കാറായിരിക്കും. 125 കിലോവാട്ടിന്റെ ഇലക്ട്രിക് മോട്ടോറുമായാണ് വാഹനം വരിക.

160 കിലോമീറ്റര്‍ ദൂരം വരെ പോകുവാന്‍ ഈ വാഹനത്തിന് സാധിക്കും, ഒറ്റത്തവണത്തെ ബാറ്ററി റീചാര്‍ജ് വഴി.

ഹൈബ്രിഡ് ആണ് രണ്ടാമത്തെ വേരിയന്റ്.

ഇലക്ട്രിക് കാറുകളുടെ പ്രധാന പ്രശ്‌നങ്ങളിലൊന്ന് മണിക്കൂറുകള്‍ നീളുന്ന ബാറ്ററി ചാര്‍ജിംഗ് ആണ്. ഈ പ്രശ്‌നം ഐ3യില്‍ മിക്കവാറും ഇല്ല എന്നുതന്നെ പറയണം. 80 ശതമാനം ബാറ്ററി ചാര്‍ജ് ചെയ്യാന്‍ വെറും ഒരു മണിക്കൂര്‍ മാത്രമേ വേണ്ടൂ.

ജൂലൈ 29ന് കൂടുതല്‍ വിവരങ്ങള്‍ വായിക്കാം
കാര്‍ബണ്‍ ഫൈബര്‍ ദ്രവ്യത്തിന്റെ സാന്നിധ്യമുള്ള പ്ലാസ്റ്റിക് ഈ വാഹനത്തിന്റെ നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നു.


Click it and Unblock the Notifications








