ആദ്യ വണ്‍ സീരീസ് ബുക്കിംഗുകള്‍ക്ക് ഓഫര്‍

ബിഎംഡബ്ല്യു വണ്‍ സീരീസ് ഹാച്ച്ബാക്കിന്റെ ഇന്ത്യന്‍ ലോഞ്ച് സെപ്തംബര്‍ 3ന് നടത്താനുള്ള പദ്ധതികളായിക്കഴിഞ്ഞു. ലോഞ്ച് തിയ്യതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സെപ്തംബര്‍ ആദ്യവാരത്തില്‍ തന്നെ വരാതിരിക്കാന്‍ വാഹനത്തിന് സാധിക്കില്ല എന്നതാണ് സത്യം. ഇത്തവണത്തെ ഫെസ്റ്റിവ് സീസണില്‍ വണ്‍ സീരീസ് വിപണിയില്‍ ഉണ്ടായിരിക്കണം!

ലോഞ്ച് തിയ്യതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞിട്ടുണ്ട് എന്നാണ് അറിയുന്നത്. പുതിയ വാര്‍ത്തകള്‍ പറയുന്നത് ഒരു പ്രീ ബുക്കിംഗ് ഓഫര്‍ ബീമര്‍ പ്രഖ്യാപിച്ചതായാണ്. ആദ്യം ബുക്ക് ചെയ്യുന്ന 100 പേര്‍ക്ക് പ്രത്യേക മെയിന്റനന്‍സ് പാക്ക് ഓഫര്‍ ചെയ്യുകയാണ് കമ്പനി.

BMW

വാഹനം വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചവര്‍ക്കെല്ലാം ബിഎംഡബ്ല്യു ഇതുസംബന്ധിച്ച ഇമെയിലുകള്‍ അയച്ചിട്ടുണ്ട്.

'ബിഎംഡബ്ല്യു സര്‍വീസ് ഇന്‍ക്ലൂസീവ് പ്ലസ്' എന്ന പേരിലാണ് പാക്കേജ് അവതരിപ്പിക്കുന്നത്. ആദ്യത്തെ 100 ഉപഭോക്താക്കള്‍ക്ക് പൂര്‍ണമായും സൗജന്യമായി ഈ സേവനം ലഭിക്കും. ഒരു നിശ്ചിത കാലയളവില്‍ തികച്ചും സൗജന്യമായി കാര്‍ സര്‍വീസ് ചെയ്തുനല്‍കുന്നതാണ് പാക്കേജെന്ന് അറിയുന്നു.

പെട്രോള്‍ ഡീസല്‍ മോഡലുകളുമായാണ് ബിഎംഡബ്ല്യു വണ്‍ സീരീസ് അവതരിക്കുന്നത്.

1997സിസി എന്‍ജിനാണ് ഡീസല്‍ പതിപ്പില്‍ ഘടിപ്പിക്കുക. 143 കുതിരകളുടെ കരുത്തുള്ള എന്‍ജിനാണിത്. ഓഡി ക്യൂ3, മെഴ്‌സിഡിസ് എ ക്ലാസ്, ബി ക്ലാസ് എന്നിവയ്ക്ക് എതിരായി ബീമര്‍ അവതരിപ്പിക്കുന്ന മോഡലാണിത്.

1.6 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡയറക്ട് ഇന്‍ജക്ഷന്‍ എന്‍ജിനാണ് പെട്രോള്‍ മോഡലിന്റെ ബോണറ്റിനടിയില്‍ ഇടം പിടിക്കുന്നത്. മിനി കൂപ്പര്‍, കൂപ്പര്‍ എസ് എന്നീ കാറുകളില്‍ ഉപയോഗിച്ചുവരുന്നതാണ് ഈ എന്‍ജിന്‍. 136 കുതിരകളുടെ കരുത്ത് എന്‍ജിന്‍ പകരുന്നു. ഇന്ത്യന്‍ റോഡുകള്‍ക്ക് അനിയോജ്യമായ വിധത്തില്‍ സസ്‌പെന്‍ഷനുകളില്‍ മാറ്റം വരുത്തിയാണ് വാഹനം എത്തിക്കുക.

8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സാണ് രണ്ട് എന്‍ജിനുകളുമായും ഘടിപ്പിച്ചിരിക്കുന്നത്.

More from DriveSpark

Article Published On: Wednesday, August 7, 2013, 17:50 [IST]
English summary
BMW India has come up with pre-bookings for the upcoming 1 Series hatchback.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X