ഉപഭോക്തൃസേവനത്തില്‍ ബീമര്‍ മുന്നില്‍

ആഡംബര കാര്‍ കമ്പനികളില്‍ ഏറ്റവും മികച്ച സേവനം ബിഎംഡബ്ല്യു ഇന്ത്യയുടേതാണെന്ന് പഠനം. ജെഡ് പവര്‍ ഇന്ത്യ നടത്തിയ ഉപഭോക്തൃ സംതൃപ്തി സര്‍വേയിലാണ് ബീമര്‍ മികച്ച സേവനദാതാവായി വിലയിരുത്തപ്പെട്ടിരിക്കുന്നത്. 238 ആഡംബര കാറുടമകള്‍ നല്‍കിയ വിവരങ്ഹളുടെ അടിസ്ഥാനത്തില്‍ റേംറ്റിംഗ് നല്‍കുകയാണ് ബിഎംഡബ്ല്യു ചെയ്തിരിക്കുന്നത്.

മെയ് 2011നും ആഗസ്റ്റ് 2012നും ഇടയില്‍ കാര്‍ വാങ്ങിയവരാണ് സര്‍വേയില്‍ പങ്കെടുത്തവരെല്ലാം. 2013 മെയ് മാസത്തിനും ഓഗസ്റ്റ് മാസത്തിനുമിടയിലാണ് പഠനം നടന്നത്.

BMW India Tops Customer Service Satisfaction Index Among Luxury Brands

കാര്‍ സര്‍വീസിന് നല്‍കിക്കഴിഞ്ഞാല്‍ ഒരു നാല് മണിക്കൂര്‍ വരെ മാത്രമേ ഇന്ത്യന്‍ ഉപഭോക്താക്കള്‍ സ്വസ്ഥമായിരിക്കൂവെന്ന് പഠനം നിരീക്ഷിക്കുന്നു. നാല് മണിക്കൂറിനകം കാര്‍ തിരിച്ചെത്തിയാല്‍ ഉപഭോക്താവ് സന്തുഷ്ടനാകും.

സര്‍വീസ് ഗുണനിലവാരം, വാഹനത്തിന്റെ പിക്കപ്പ്, സര്‍വീസ് ഉപദേശകര്‍, സര്‍വീസ് സൗകര്യങ്ങള്‍ തുടങ്ങിയ വസ്തുതകളെ ആധാരമാക്കിയാണ് ജിഡി പവര്‍ സര്‍വേ നടത്തിയത്. ഏറ്റവുമുയര്‍ന്ന പോയിന്റ് 1000 ആയിരുന്നു.

ബിഎംഡബ്ല്യു ആയിരത്തില്‍ 882 പോയിന്‍ര് നേടി. ആഡംബര വിപണിയിലെ ഒന്നാം സ്ഥാനക്കാരായ ഓഡി നേടിയത് 868 പോയിന്റാണ്. മെഴ്‌സിഡിസ് ബെന്‍സ് 858 പോയിന്റാണ് നേടിയത്.

ആഡംബരക്കാറുകള്‍ക്കായി ഉയര്‍ന്ന വില നല്‍കുമ്പോള്‍ മികച്ച കാര്‍ മാത്രമല്ല ഒരു ഉപഭോക്താവ് പ്രതീക്ഷിക്കുന്നതെന്ന് ജെഡി പവര്‍ ഏഷ്യ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ മോഹിത് അറോറ പറയുന്നു. മികച്ച സര്‍വീസും അവര്‍ പ്രതീക്ഷിക്കുന്നുണ്ട്.

More from DriveSpark

Article Published On: Saturday, December 21, 2013, 15:59 [IST]
English summary
BMW India is the number one luxury car brand in the country this year when it comes to customer service satisfaction, according to J.D Power Asia Pacific 2013 Customer Service Satisfaction Index (CSI) Study.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X