മെർകിനെ വിട്ടുവന്നയാൾക്ക് ബീമറിന്റെ സ്വീകരണം
ദേബ്ര ഹായദെന്‍ ഹാതവേയും ഭര്‍ത്താവും ഒരു കാര്‍ വാങ്ങാന്‍ തീരുമാനിച്ചു. മെഴ്‌സിഡിസ് കാറുകളോട് വലിയ വിധേയത്വം പുലര്‍ത്തി വന്നിരുന്ന ഈ ദമ്പതികള്‍ ഒരു ബീമര്‍ പരസ്യം (ഇവിടെ കാണാം) കാണാനിടവന്നു. ബിഎംഡബ്ല്യു 4 സീരീസ് കൂപെയുടെ ആ പരസ്യം അവരുടെ മനസ്സില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുകയും പ്രസ്തുത സംഗതി ബിഎംഡബ്ല്യുവിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ചെന്ന് വിളിച്ചു പറയുകയും ചെയ്തു. അത് ഇപ്രകാരമായിരുന്നു:
'നിങ്ങളുടെ 2014 4 സീരീസ് കൂപെയുടെ പരസ്യം ഞങ്ങളെ ഹഠാദാകര്‍ഷിച്ചു. 2:16 മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോ കണ്ടു കഴിഞ്ഞപ്പോള്‍ ഇതാണ് ഞങ്ങളാഗ്രഹിച്ച വാഹനം എന്നു തോന്നിപ്പോയി. ഒരു മെഴ്‌സിഡിസ് കാര്‍ വാങ്ങാന്‍ തീരുമാനിച്ചിരുന്ന ഞങ്ങള്‍ അതുപേക്ഷിച്ച് 2014 ബിഎംഡബ്ല്യു 4 സീരീസ് 435ഐ വാങ്ങാന്‍ ഞങ്ങള്‍ തീരുമാനമെടുത്ത വിവരം അറിയിക്കുന്നു. ഒക്ടേബര്‍ 21ന് ഞങ്ങള്‍ കാര്‍ വാങ്ങാന്‍ വരും.'
ഈ പ്രതികരണത്തില്‍ വന്‍തോതില്‍ സന്തോഷം അനുഭവപ്പെട്ട ബിഎംഡബ്ല്യു ദേബാ ഹായദെന്‍ ഹാതവേക്ക് തിരിച്ചു നല്‍കിയത് ഒരു വമ്പന്‍ സര്‍പ്രൈസാണ്. വീഡിയോ കണ്ടുനോക്കുക.
<center><center><iframe width="100%" height="450" src="//www.youtube.com/embed/189KFuGHVVo" frameborder="0" allowfullscreen></iframe></center></center>


Click it and Unblock the Notifications








