ബിഎംഡബ്ല്യു വാഹനങ്ങളെല്ലാം ഇലക്ട്രിക്കാകും!
ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഓട്ടോമൊബൈല്‍ മേഖലയില്‍ ഏറ്റവുമധികം ശ്രദ്ധയാകര്‍ഷിച്ച വാര്‍ത്തകളിലൊന്നായിരുന്നു ബിഎംഡബ്ല്യു ഐ8 സ്‌പോര്‍ട്‌സ് കൂപെയുടെ വില്‍പന. ലോഞ്ച് നടക്കുന്നതിനു മുന്‍പുതന്നെ 2014 മോഡലുകള്‍ മുഴുവന്‍ വിറ്റഴിഞ്ഞത് ബീമറിന്റെ ഇലക്ട്രിക് കാര്‍ നീക്കത്തിന്റെ വിജയമായി തിരിച്ചറിയപ്പെട്ടു കഴിഞ്ഞു.
ഇലക്ട്രിക് കാര്‍ നിര്‍മാണത്തില്‍ ഓഡിയുടെ നീക്കങ്ങള്‍ അടിക്കടി പരാജയപ്പെടുന്നത് ഇടക്കാലത്ത് വാര്‍ത്തയായിരുന്നു. ഓഡിയുടെ തലവനെ മാറ്റുന്ന നിലയില്‍ വരെ കാര്യങ്ങള്‍ എത്തിച്ചേരുകയുണ്ടായി. ഈ പശ്ചാത്തലത്തില്‍ ബീമര്‍ നടത്തുന്ന വിജയകരമായ ഇലക്ട്രിക് നീക്കങ്ങള്‍ ഓഡിയെ കറന്റടിപ്പിക്കുന്നുണ്ടെന്നത് തീര്‍ച്ച.

വിജയത്തിന്റെ അര്‍മാദം കൊണ്ടാണോ എന്നറിയില്ല ബീമര്‍ ഒരു ക്രേസി ഐഡിയായും കൊണ്ടുവന്നിരിക്കുകയാണിപ്പോള്‍. ഓട്ടോകാര്‍ പറയുന്നതു പ്രകാരം നിലവിലുള്ള എല്ലാ ബിഎംഡബ്ല്യു കാറുകളും ഹൈബ്രിഡ്‌വല്‍ക്കരിക്കപ്പെടുകയോ ഇലക്ട്രിക്‌വല്‍ക്കരിക്കപ്പെടുകയോ ചെയ്യുമെന്നാണ് പറയുന്നത്.
കടുത്ത കരിമ്പുകച്ചട്ടങ്ങള്‍ ലോകത്തെമ്പാടും പ്രയോഗത്തില്‍ വരുത്തിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ എന്‍ജിനുകള്‍ കൂടുതല്‍ മികച്ചതാക്കാനുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പണം മുടക്കുന്നതിനെക്കാള്‍ ഹൈബ്രിഡിലേക്കും ഇലക്ട്രിക്കിലേക്കുമെല്ലാം മാറുകയാണെന്ന് കമ്പനി തിരിച്ചറിയുന്നു.


Click it and Unblock the Notifications








