ബിഎംഡബ്ലിയു എക്സ്1 പുതുപതിപ്പ് ലോഞ്ച് ചെയ്തു
ബിഎംഡബ്ലിയു എക്സ് വണ്ണിന്‍റെ പുതുക്കിയ പതിപ്പ് ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. 27.9 ലക്ഷം രൂപയാണ് പുതുക്കിയ പതിപ്പിന്‍റെ വിലയുടെ തുടക്കം.
ബോളിവുഡ് സുന്ദരി ദിയ മിര്‍സയാണ് വാഹനം അവതരിപ്പിച്ചത്.
വിപണിയില്‍ കടുത്ത മത്സരം കാഴ്ചവെക്കുന്ന ഓഡി ക്യു3, മെഴ്സിഡിസ് ബി ക്ലാസ് എന്നീ വാഹനങ്ങളുടെ സാന്നിധ്യം ഈ പുതുക്കലിന് പിന്നിലെ കാരണങ്ങളിലൊന്നാണ്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ന്യൂയോര്‍ക്ക് മോട്ടോര്‍ഷോയിലാണ് ബിഎംഡബ്ലിയു എക്സ്‍വണ്‍ ആദ്യമായി അവതരിച്ചത്.
പുതിയ എക്സ്1ന്‍റെ മുന്‍ ബംപറില്‍ വെള്ളിരേഖകള്‍ പായിക്കുന്ന മാറ്റം മനോഹരമായിട്ടുണ്ട്. ഹെഡ്‍ലാമ്പുകളില്‍ ചെറിയ പണികളെടുത്തിരിക്കുന്നതായി കാണാം. ഗ്രില്‍ ഡിസൈനിലും ചെറിയ മാറ്റമുണ്ട്.
ടെയ്‍ല്‍ ലൈറ്റുകളുടെ ഡിസൈനില്‍ വരുത്തിയ മാറ്റമാണ് മറ്റൊന്ന്. പുതിയ റിയര്‍ ബംപര്‍ ഘടിപ്പിച്ചിരിക്കുന്നു.
ഇന്‍റീരിയറില്‍ സെന്‍റര്‍ കണ്‍സോള്‍ പുതിയ രൂപകല്‍പനയാണ്. സറ്റീയറിംഗ് വീലില്‍ ക്രോം ഫിനിഷ് നല്‍കിയിട്ടുണ്ട്.
2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് ഈ വാഹനത്തിന്. 184 കുതിരകളുടെ ശേഷി. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എന്‍ജിനോട് ഘടിപ്പിച്ചിരിക്കുന്നു.
എക്സ്1 വേരിയന്‍റുകളും വിലകളും
ബിഎംഡബ്ലിയു എക്സ്1 എസ്‍ഡ്രൈവ് 20ഡി - Rs. 27.9 ലക്ഷം
ബിഎംഡബ്ലിയു എക്സ്1 20ഡി Sport Line - Rs. 32.5 ലക്ഷം
ബിഎംഡബ്ലിയു എക്സ്1 20ഡി xLine - Rs. 32.5 ലക്ഷം
ബിഎംഡബ്ലിയു എക്സ്1 ലോഞ്ച് ചിത്രങ്ങളാണ് താഴെ

ബിഎംഡബ്ലിയു എക്സ്1 ദിയ മിര്‍സ ലോഞ്ച് ചെയ്യുന്നു

ബിഎംഡബ്ലിയു എക്സ്1 ദിയ മിര്‍സ ലോഞ്ച് ചെയ്യുന്നു

ബിഎംഡബ്ലിയു എക്സ്1 ദിയ മിര്‍സ ലോഞ്ച് ചെയ്യുന്നു

ബിഎംഡബ്ലിയു എക്സ്1 ദിയ മിര്‍സ ലോഞ്ച് ചെയ്യുന്നു



Click it and Unblock the Notifications








