മെര്‍ക് സി-ക്ലാസിന് റിനോ ഡീസല്‍ എന്‍ജിന്‍

Mercedes-Benz C-Class
വരുംതലമുറ മെഴ്സിഡിസ് സി ക്ലാസ് റിനോ നിര്‍മിച്ച ഡീസല്‍ എന്‍ജിനുമായി പുറത്തിറങ്ങുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. മെര്‍ക് ഇതാദ്യമായല്ല റിനോ എന്‍ജിന്‍ ഉപയോഗിക്കുന്നത്. ഈയിടെ ഇന്ത്യയില്‍ ലോഞ്ച് ചെയ്ത എ-ക്ലാസ് ഹാച്ച്ബാക്കിന്‍റെ ഡീസല്‍ എന്‍ജിന്‍ സോഴ്സ് ചെയ്യുന്നത് റിനോയില്‍ നിന്നാണ്.

1.6 ലിറ്റര്‍ ശേഷിയുള്ള 4 സിലിണ്ടര്‍ കോമണ്‍ റെയില്‍ ടര്‍ബോചാര്‍ജ്ഡ് എന്‍ജിനാണ് സി-ക്ലാസിനുവേണ്ടി റിനോ നല്‍കുക. 4000 ആര്‍പിഎമ്മില്‍ 128 കുതിരശക്തി പകരാന്‍ കഴിയും ഈ എന്‍ജിന്. 1750 ആര്‍പിഎമ്മില്‍ 320 എന്‍എം ആണ് ചക്രവീര്യം. ലിറ്ററിന് 21.21 കിലോമീറ്റര്‍ എന്ന മികവുറ്റ മൈലേജ് നിരക്കും ഈ എന്‍ജിനുണ്ട്.

നിലവില്‍ റിനോ മീഗന്‍ ഫ്ലൂവന്‍സ്, സെനിക്, നിസ്സാന്‍ ക്വാഷ്ക്വായ് എന്നീ വാഹനങ്ങളില്‍ 1.6 ലിറ്റര്‍ എന്‍ജിന്‍ ഉപയോഗിക്കുന്നുണ്ട്. സി ക്ലാസിനു വേണ്ടി പ്രത്യേകമായി ട്യൂണ്‍ ചെയ്താണ് എന്‍ജിന്‍ നല്‍കുക. മാന്വല്‍ ട്രാന്‍സ്മിഷനും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ഈ എന്‍ജിനോട് ഘടിപ്പിക്കും മെര്‍ക്.

2014 ആദ്യത്തോടെ മെഴ്സിഡിസ് സി-ക്ലാസ് വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യൂറോപ്പില്‍ ഈ വാഹനം ടെസ്റ്റ് ചെയ്യുന്നതിന്‍റെ വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നു.

മെര്‍കുമായുള്ള എന്‍ജിന്‍ കരാര്‍ റിനോ ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്ന് പറയപ്പെടുന്നു.

റിനോയുടെ ഡീസല്‍ എന്‍ജിനുകള്‍ വളറെ പ്രശസ്തമാണ്. ലോകത്ത് നിരവധി കാര്‍നിര്‍മാതാക്കള്‍ ഈ എന്‍ജിന്‍ തങ്ങളുടെ മോഡലുകളില്‍ ഉപയോഗിക്കുന്നുണ്ട്. 2 ലിറ്റര്‍ ശേഷിയില്‍ കുറഞ്ഞ എന്‍ജിനുകള്‍ നിര്‍മിക്കുന്നതില്‍ വൈദഗ്ധ്യമുള്ളവരുടെ സഹായം പുറത്തു നിന്ന് തേടുകയാണ് ആഡംബര കാര്‍ കമ്പനിയായ മെഴ്സിഡിസ്. ചെറുകാറുകള്‍ക്ക് ലോകത്തെമ്പാടും ഡിമാന്‍ഡുയര്‍ന്നതോടെ മെര്‍ക് അടക്കമുള്ള നിരവധി ആഡംബരക്കമ്പനികള്‍ തങ്ങളുടെ ആഡംബര ചെറുകാര്‍ മോഡലുകളുമായി രംഗത്തു വന്നുകൊണ്ടിരിക്കുകയാണ്.

Article Published On: Wednesday, June 19, 2013, 13:19 [IST]
English summary
Reports say that the next generation mercedes-benz c-class will get a renault build diesel engine.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X