വന്‍ ദുര്‍ഗ്ഗാപൂജാ ഓഫറുകള്‍
ദുര്‍ഗ്ഗാപൂജ അഥവാ ശബരോത്സവം പ്രമാണിച്ച് വിവിധ ഓട്ടോമൊബൈല്‍ കമ്പനികള്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു. റിനോ, ടാറ്റ, ഷെവര്‍ലെ തുടങ്ങിയ കമ്പനികളുടെ പ്രഖ്യാപനങ്ങള്‍ പരസ്യങ്ങളായി വന്നിട്ടുണ്ട്.
കാര്‍ നിര്‍മാതാക്കളുടെ ഓഫര്‍ പ്രഖ്യാപനങ്ങള്‍ താഴെ കാണാം.

റിനോ
1 കോടി രൂപയുടെ സമ്മാന പദ്ധതിയാണ് റിനോയുടെ ദുര്‍ഗ്ഗാപൂജാ ആഘോഷങ്ങളില്‍ ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നത്. ചില മോഡലുകളില്‍ കാഷ് ഡിസ്‌കൗണ്ട് പ്രഖ്യാപിക്കുന്നു റിനോ. എല്ലാ ബുക്കിംഗിലും എന്തെങ്കിലുമൊക്കെ സമ്മാനവും ഉറപ്പുതരുന്നുണ്ട് കമ്പനി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡീലര്‍മാരുമായി ബന്ധപ്പെടുകയാണ് ഉത്തമം.

ഷെവര്‍ലെ
ഷെവര്‍ലെ മോഡലുകള്‍ക്ക് 85,000 രൂപ വരെയുള്ള ഓഫറുകള്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. ഇവയില്‍ എക്‌സ്‌ചേഞ്ച് ബോണസ്, കോര്‍പറേറ്റ് ബോണസ്, കാഷ് ഡിസ്‌കൗണ്ട്, ഇന്‍ഷൂറന്‍സ് തുടങ്ങിയ ഘടകങ്ങള്‍ ഉള്‍പ്പെടാം.
- ബീറ്റ് (പെട്രോള്‍) മൊത്തം നേട്ടം - 66,000
- ബീറ്റ് (ഡീസല്‍) മൊത്തം നേട്ടം - 60,000
- സെയ്ല്‍ ഹാച്ച് (പെട്രോള്‍, ഡീസല്‍) മൊത്തം നേട്ടം - 38,000
- എന്‍ജോയ് (പെട്രോള്‍, ഡീസല്‍) മൊത്തം നേട്ടം - 33,000
- ക്രൂസ് മൊത്തം നേട്ടം - 85,000
- സ്പാര്‍ക് മൊത്തം നേട്ടം - 58,000
- സെയ്ല്‍ നോച്ച്ബാക്ക് (പെട്രോള്‍, ഡീസല്‍) - 40,000
- സഫാരി സ്റ്റോം മൊത്തം നേട്ടം - 1,23,000
- ഇന്‍ഡിഗോ സെഡാന്‍ മൊത്തം നേട്ടം - 54,000
- വിസ്ത മൊത്തം നേട്ടം - 89,000
- സുമോ ഗോള്‍ഡ് മൊത്തം നേട്ടം - 60,500
- ഇന്‍ഡിക മൊത്തം നേട്ടം - 44,000
- മാന്‍സ മൊത്തം നേട്ടം - 1,41,000

ടാറ്റ മോട്ടോഴ്‌സ്
മൂന്നു വര്‍ഷത്തെ ഇന്‍ഷൂറന്‍സ് 1 രൂപ ചെലവില്‍, 1 ഗ്രാമിന്റെ സ്വര്‍ണനാണയം, മറ്റ് സാമ്പത്തിക നേട്ടങ്ങള്‍ എന്നിങ്ങനെയാണ് ടാറ്റയുടെ വാഗ്ദാനം. ഒക്ടോബര്‍ 1 മുതല്‍ 31 വരെയാണ് ഓഫര്‍ കാലാവധി.

ഫോക്‌സ്‌വാഗണ്‍
ദുര്‍ഗ്ഗാപൂജ ആഘോഷം 'ഫോക്‌സ്‌ഫെസ്റ്റ്' എന്ന പേരിലാണ് ഫോക്‌സ്‌വാഗണ്‍ സംഘടിപ്പിക്കുന്നത്. ഒക്ടോബര്‍ നാല് മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഓഫറുകള്‍ 31 വരെ ലഭ്യമാകും.
സൗജന്യ ഇന്‍ഷൂറന്‍സ്, 3 വര്‍ഷത്തേക്ക് റോഡ്‌സൈഡ് അസിസ്റ്റന്‍സ്, 3 വര്‍ഷത്തേക്ക് മെയിന്റനന്‍സ് എന്നിവ ഫോക്‌സിന്റെ ഓഫറുകളില്‍ പെടുന്നു. മൂന്നാം വര്‍ഷത്തേക്ക് വാറന്റി എക്സ്റ്റന്‍ഡ് ചെയ്യുന്ന ഓഫറും പരസ്യത്തില്‍ കാണുന്നു. എക്‌സ്‌ചേഞ്ച് ബോണസ് 20,000 രൂപ വരെ നല്‍കും. ആക്‌സസറികള്‍ മറ്റ് സര്‍വീസുകള്‍ എന്നിവയില്‍ കിടിലന്‍ ഓഫറുകളുണ്ടെന്നാണ് അറിയിപ്പ്. ലക്കി ഡ്രോ, ടെസ്റ്റ് ഡ്രൈവുകള്‍ക്ക് സമ്മാനം തുടങ്ങിയവയും പ്രഖ്യാപനത്തിലുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ കമ്പനി നല്‍കിയിട്ടില്ല.

ഫോര്‍ഡ്
ഫിയസ്റ്റ മോഡലിന് 1,50,000 രൂപയുടെ സമ്മാനങ്ങളാണ് ഫോഡിന്റെ പ്രഖ്യാപനം


Click it and Unblock the Notifications








