മാന്ദ്യം: കാറുകള്‍ക്ക് വന്‍ കിഴിവ്

കാര്‍ വില്‍പനയില്‍ കഴിഞ്ഞ കുറെ മാസങ്ങളായി മാന്ദ്യം നിലനില്‍ക്കുന്നുണ്ട്. മാന്ദ്യത്തെ കാര്യമായി പരിഗണിക്കാതെയുള്ള നീക്കങ്ങളാണ് കാര്‍ നിര്‍മാതാക്കള്‍ നടത്തിവരുന്നത്. മാന്ദ്യം താല്‍ക്കാലികമാണെന്നും വരും നാളുകളില്‍ വിപണി ഉണരുമെന്നും അവര്‍ക്ക് ഉറപ്പുണ്ട്. എങ്കിലും താല്‍ക്കാലികമായ പ്രതിസന്ധികളെക്കൂടി മറികടക്കേണ്ടത് അത്യാവശ്യമാണല്ലൊ.

നിരവധി കാര്‍ കമ്പനികള്‍ തങ്ങളുടെ മോഡലുകള്‍ക്ക് ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അവയുടെ വിശദവിവരങ്ങള്‍ താഴെ കാണാം.

മെഴ്‌സിഡിസ് ബെന്‍സ്

മെഴ്‌സിഡിസ് ബെന്‍സ്

പുതിയ ഇ ക്ലാസ് വിപണിയിലെത്തിയതോടെ മുന്‍ പതിപ്പുകള്‍ വേഗത്തില്‍ വിറ്റഴിക്കാനുള്ള ശ്രമത്തിലാണ് മെഴ്‌സിഡിസ് ബെന്‍സ്. 7 ലക്ഷത്തോളം മതിക്കുന്ന വ്ഗാദാനങ്ങളാണ് വാഹനത്തിന്മേല്‍ കമ്പനി നല്‍കുന്നത്.

ഫോക്‌സ്‌വാഗണ്‍ പോളോ

ഫോക്‌സ്‌വാഗണ്‍ പോളോ

പോളോയുടെ ട്രെന്‍ഡ്‌ലൈന്‍, ഹൈലൈന്‍ വേരിയന്റുകളില്‍ 19,000 രൂപ മുതല്‍ 24,000 രൂപവരെ വിലമതിക്കുന്ന ഓഫറുകളാണുള്ളത്. പെട്രോള്‍ പതിപ്പുകള്‍ക്കൊപ്പം ഡീസല്‍ പതിപ്പുകളും ഓഫറിന്റെ പരിധിയില്‍ പെടുന്നു.

ഫോക്‌സ്‌വാഗണ്‍ പസ്സാറ്റ്

ഫോക്‌സ്‌വാഗണ്‍ പസ്സാറ്റ്

2012 പസ്സാറ്റ് ട്രെന്‍ഡ്‌ലൈന്‍ വേരിയന്റ് 2.5 ലക്ഷം വിലക്കിഴിവിലാണ് വില്‍ക്കുന്നത്. 2012 ഹൈലൈന്‍ വേരിയന്റില്‍ 2 ലക്ഷത്തിന്റെയും കിഴിവ് ലഭിക്കും. 40,000 രൂപയുടെ സൗജന്യം ഇന്‍ഷൂറന്‍സ്, തുടങ്ങിയ ഓഫറുകള്‍ ഇതില്‍ പെടുന്നു.

ഷെവര്‍ലെ ബീറ്റ്

ഷെവര്‍ലെ ബീറ്റ്

ഷെവര്‍ലെ ബീറ്റിന്റെ എല്ലാ പതിപ്പുകള്‍ക്കും സൗജന്യ ഇന്‍ഷൂറന്‍സാണ് ഓഫര്‍. ഇതുവഴി 15,000 രൂപയുടെ ലാഭം ഉപഭോക്താവിന് ലഭിക്കും.

ഷെവര്‍ലെ ക്രൂസ്

ഷെവര്‍ലെ ക്രൂസ്

ഷെവര്‍ലെ ക്രൂസിലും ചില ഡീലര്‍മാര്‍ ഡിസ്‌കൗണ്ട് നല്‍കുന്നുണ്ട്. 60,000 രൂപ വരെ കിഴിവുണ്ട്. ഇത് എല്ലാ ഡീലര്‍ഷിപ്പുകളിലും ലഭ്യമാണോയെന്ന കാര്യം വ്യക്തമല്ല.

മിത്സുബിഷി

മിത്സുബിഷി

മിത്സുബിഷി പജീറോ സ്‌പോര്‍ടിന് സൗജന്യം ഇന്‍ഷൂറന്‍സാണ് വാഗ്ദാനം. ഇതുവഴി 63,000 രൂപ ലാഭിക്കാം.

ടൊയോട്ട

ടൊയോട്ട

ടൊയോട്ട ഇന്നോവയ്ക്ക് 20,000 കാഷ് ഡിസ്‌കൗണ്ടും 3,000 രൂപ കമ്പനി ഡിസ്‌കൗണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 10,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്സും പ്രഖ്യാപനത്തില്‍ പെടുന്നു.

സ്‌കോഡ

സ്‌കോഡ

71,000 രൂപയുടെ കാഷ് ഡിസ്‌കൗണ്ടും 17,500 രൂപുടെ കോര്‍പറേറ്റ് ഡിസ്‌കൗണ്ടും പ്രഖ്യാപിച്ചിട്ടുണ്ട് സ്‌കോഡ യതിയില്‍.

ബിഎംഡബ്ല്യു

ബിഎംഡബ്ല്യു

3 സീരീസിന് 2 മുതല്‍ 4 ലക്ഷം വരെയും 5 സീരീസിന് 3 മുതല്‍ 5 ലക്ഷം വരെയും ഡിസ്‌കൗണ്ട് ലഭ്യമാണെന്ന് അനൗദ്യോഗിക വിവരമുണ്ട്.

More from DriveSpark

Article Published On: Friday, July 12, 2013, 17:07 [IST]
English summary
Carmakers are offering huge discounts on car models in this month of July.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X