ബീറ്റിന്റെ മുഖംമിനുക്കല്‍ ഉറപ്പായി

ഷെവര്‍ലെ ബീറ്റിന്റെ മുഖം മിനുക്കല്‍ വരുന്നതായി നേരത്തെ തന്നെ ഊഹങ്ങള്‍ വന്നിരുന്നു. ഇക്കാര്യത്തില്‍ സ്ഥിരീകരണം വന്നിരിക്കുകയാണിപ്പോള്‍. വിദേശ വിപണികളിലെല്ലാം സ്പാര്‍ക്ക് എന്ന പേരില്‍ അറിയപ്പെടുന്ന ഈ വാഹനത്തിന്റെ പുതിയ മുഖം 2015ല്‍ മാത്രമേ കാണാനൊക്കൂ എന്നാണ് അറിയുന്നത്. ഇതിത്തിരി നീണ്ട കാലമാണെന് കാര്യത്തില്‍ സന്ദേഹമില്ല. ഇവിടെ ഒരു സാധ്യത നമുക്ക് കാണാവുന്നതാണ്.

അന്തര്‍ദ്ദേശീയ വിപണിയില്‍ ബീറ്റിന് ഇതിനകം ഒരു കനത്ത മുഖംമിനുക്കല്‍ ലഭിച്ചിട്ടുണ്ട്. ഈ വാഹനത്തെ 2015ന്റെ മുഖം മിനുക്കലിന് മുമ്പ് ഇന്ത്യയിലെത്തിക്കാന്‍ ഒരുപക്ഷെ ജനറല്‍ മോട്ടോഴ്‌സ് തുനിഞ്ഞേക്കും. ലഭ്യമായിട്ടുള്ള എല്ലാ മുഖം മിനുക്കലും ഇന്ത്യയിലെത്തിയില്ലെങ്കിലും കാര്യമായ ഒരു മാറ്റം അധികം വൈകാതെ തന്നെ വരേണ്ടതാണ്.

ഇന്ത്യയില്‍ 2009ലാണ് അന്തര്‍ദ്ദേശീയ വിപണിയിലെ സ്പാര്‍ക്കിനെ ഇന്ത്യയില്‍ ബീറ്റ് എന്ന പേരില്‍ അവതരിപ്പിക്കുന്നത്. ബീറ്റിന് ഇന്ത്യയില്‍ തരക്കേടില്ലാത്ത പ്രകടനം കാഴ്ച വെക്കാന്‍ സാധിച്ചു. ഇന്ത്യയില്‍ ലോഞ്ച് ചെയ്തതിനു ശേഷം വലിയ തോതിലുള്ള മാറ്റങ്ങളൊന്നും വാഹനത്തിന് ലഭിച്ചിട്ടില്ല; ഈയിടെ ചില ചെറിയ മാറ്റങ്ങള്‍ ഇന്റീരിയറില്‍ വരുത്തിയിരുന്നതൊഴിച്ചാല്‍.

ബീറ്റിന്റെ സ്‌പോര്‍ടിയായ ശരീരഭാഷയുള്ള ബീറ്റിന് അന്തര്‍ദ്ദേശീയ തലത്തിലും മികച്ച വിപണി കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്.

ഷെവര്‍ലെ അവിയോയ്ക്ക് ഒരു ഗൗരവപ്പെട്ട മുഖം മിനുക്കല്‍ കൊണ്ടുവരാന്‍ തീരുമാനമായിട്ടുണ്ട്. ഇത് ബീറ്റിന്റെ മുഖം മിനുക്കലിന് ശേഷമേ സംഭവിക്കൂ.

More from DriveSpark

Article Published On: Wednesday, July 31, 2013, 15:38 [IST]
English summary
General Motors will be launching the next generation Chevrolet Spark (or Beat as we know it). But the facelift will come only in the beginning of 2015.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X