ഷെവര്‍ലെ സെയ്‍ല്‍ വിപണിയിലെത്തി

ഷെവര്‍ലെ സെയ്ല്‍ ലോഞ്ച് ചെയ്തു. 4.49 ലക്ഷം രൂപയാണ് തുടക്കവില. ഉയര്‍ന്ന വേരിയന്‍റിന് 7.51 ലക്ഷം വില. മാരുതി സുസുക്കി സ്വിഫ്റ്റ് ഡിസൈറിനെ ലക്ഷ്യമാക്കിയാണ് സെയ്‍ലിന്‍റെ വരവ്. നിലവില്‍ ചൈനയില്‍ ഈ വാഹനം വില്‍പനയിലുണ്ട്. മികച്ച പ്രകടനമാണ് സെയ്ല്‍ അവിടെ നടത്തുന്നത്. ഇത് ഇന്ത്യന്‍ വിപണിയിലെ പ്രതീക്ഷയേറ്റുന്ന ഘടകങ്ങളിലൊന്നാണ്.

ജനറല്‍ മോട്ടോഴ്സും ഷാങ്‍ഹായ് മോട്ടോഴ്സും ചേര്‍ന്നുള്ള സംയുക്ത സംരംഭത്തിലാണ് ഷെവര്‍ലെ സെയ്‍ലിന്‍റെ ജനനം. കാറിന്‍റെ ഡിസൈന്‍ മുതല്‍ സാങ്കേതികത വരെയുള്ള കാര്യങ്ങളില്‍ ചൈനീസ് ഇടപെടല്‍ നടന്നിട്ടുണ്ട്.

Chevrolet Sail sedan

പെട്രോള്‍ വേരിയന്‍റുകളുടെ വില 4.99 ലക്ഷത്തിനും 6.41 ലക്ഷത്തിനും ഇടയിലാണ്. ഡീസല്‍ കാറുകള്‍ 6.29 ലക്ഷത്തിനും 7.51 ലക്ഷത്തിനും ഇടയില്‍ സ്ഥാനം പിടിക്കുന്നു.

സെയ്‍ല്‍ യുവിഎ ഹാച്ച്ബാക്കിന്‍റെ അതേ പ്ലാറ്റ്ഫോമിലാണ് വാഹനം വരുന്നത്. ടൊയോട്ട എട്യോസ്, ഫോഡ് ക്ലാസിക്, മഹീന്ദ്ര വെരിറ്റോ, ടാറ്റ ഇന്‍ഡിഗോ സിഎസ് എന്നീ വാഹനങ്ങളാണ് സെയ്‍ലിനെ വിപണിയില്‍ നേരിടുക.

ഉള്‍സൗകര്യത്തിന്‍റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കിയിട്ടുണ്ട് ഷെവര്‍ലെ. 370 ലിറ്റര്‍ ശേഷിയുള്ളതാണ് വാഹനത്തിന്‍റെ ബൂട്ട് ശേഷി. ഇന്ത്യന്‍ റോഡുകള്‍ക്ക് അനുയോജ്യമാം വണ്ണം ട്യൂണ്‍ ചെയ്ത 5 സ്പീഡ് ഗിയര്‍ബോക്സാണ് വാഹനത്തിനുള്ളത്. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 6000 ആര്‍പിഎമ്മില്‍ 84.82 കുതിരശേഷി പകരുന്നു. 4400 ആര്‍പിഎമ്മില്‍ 113 എന്‍എം ചക്രവീര്യവും ഈ എന്‍ജിന്‍ പകരുന്നു.

1.3 ലിറ്റര്‍ ശേഷിയുള്ള ഡീസല്‍ എന്‍ജിന്‍ 4000 ആര്‍പിഎമ്മില്‍ 76.93 കുതിരകളെ അഴിച്ചുവിടുന്നു. 1750 ആര്‍പിഎമ്മില്‍ 205 എന്‍എം വീര്യം ചക്രങ്ങളിലെത്തുന്നു.

ആദ്യവര്‍ഷത്തില്‍ 50,000 യൂണിറ്റെങ്കിലും വിറ്റഴിക്കാന്‍ സാധിക്കുമെന്നാണ് ഷെവര്‍ലെയുടെ പ്രതീക്ഷ. സെയ്‍ല്‍ ഹാച്ച്ബാക്കിന് ഇന്ത്യയില്‍ കാര്യമായ വരവേല്‍പ് ലഭിച്ചിട്ടില്ല ഇതുവരെ. എന്നാല്‍ സെഡാനിന്‍റെ കാര്യം ഇതായിരിക്കില്ലെന്നാണ് കമ്പനി കരുതുന്നത്.

More from DriveSpark

Article Published On: Friday, February 1, 2013, 16:27 [IST]
English summary
Chevrolet Sail sedan has launched in Indian Market at Rs 4.99 lakh.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X