10 മോശം കാറുകള്‍: ഒന്നാം സ്ഥാനത്ത് ടാറ്റ ഇന്‍ഡിക (സിറ്റിറോവര്‍)
ഇംഗ്ലണ്ടിലെ ഓട്ടോമൊബൈല്‍ പ്രസിദ്ധീകരണമായ 'ഓട്ടോ എക്‌സ്പ്രസ്' നടത്തിയ ഒരു പഠനം ടാറ്റ ഇന്‍ഡികയ്ക്ക് വലിയ മാനക്കേടുണ്ടാക്കി. കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ നിര്‍മിക്കപ്പെട്ട 'ഏറ്റവും മോശപ്പെട്ട 10 കാറുകള്‍' എന്നതായിരുന്നു പഠന വിഷയം. ഈ പത്ത് കാറുകളില്‍ ഒന്നാമതെത്തിയിരിക്കുന്നത് ടാറ്റ ഇന്‍ഡിക അഥവാ സിറ്റിറോവർ ഹാച്ച്ബാക്കാണ്.
യുകെയില്‍ എംജി റോവര്‍ എന്ന കമ്പനി പുറത്തിറക്കുന്നതാണ് സിറ്റി റോവര്‍. റീബാഡ്ജ് ചെയ്ത ടാറ്റ ഇന്‍ഡിക ഹാച്ച്ബാക്കാണ് സിറ്റിറോവര്‍ എന്ന ഈ കാര്‍.

സൂപ്പര്‍മിനി സെഗ്മെന്റില്‍ സ്ഥാനം പിടിച്ചിട്ടുള്ള സിറ്റിറോവര്‍ 7,000 ബ്രിട്ടിഷ് പൗണ്ടിനാണ് വിറ്റിരുന്നത്. ഇന്ത്യന്‍ നിലവാരത്തില്‍ ഏതാണ്ട് 7 ലക്ഷത്തിന്റെ പരിസരത്തില്‍ വിലവരും.

2003ലാണ് ഈ വാഹനം റീബാഡ്ജ് ചെയ്ത് ബ്രിട്ടനിലെത്തിയത്. 2005 എത്തിയപ്പോഴേക്കും സിറ്റിറോവറിന്റെ വില്‍പന കമ്പനി നിറുത്തി.

ഓട്ടോ എക്‌സ്പ്രസ് നിരീക്ഷിക്കുന്നതു പ്രകാരം സിറ്റിറോവറിന്റെ പ്രധാന പോരായ്മ ബില്‍ഡ് ക്വാളിറ്റി ഇല്ലായ്മയാണ്.

ഈ പ്രശ്‌നം തന്നെയാണ് വാഹനം രണ്ട് വര്‍ഷം കൊണ്ട് വിപണിയില്‍ നിന്ന് അപ്രത്യക്ഷമാകുന്നതിന് കാരണമായതെന്നും മാഗസിന്‍ പറയുന്നു.

ജപ്പാന്‍ കമ്പനിയായ ദൈഹാട്‌സു, മിത്സുബിഷി, സുസൂക്കി തുടങ്ങിയ നിരവധി പേര്‍ ഈ പത്ത് മോശം കാറുകളുടെ ലിസ്റ്റിലേക്ക് തങ്ങളുടെ സംഭാവന നല്‍കിയിട്ടുണ്ട്.

ബ്രിട്ടന്റെ ഏറ്റവും വിഖ്യാതമായ കാര്‍ ബ്രാന്‍ഡുകളിലൊന്നായ ജാഗ്വര്‍ ലാന്‍ഡ് റോവര്‍ ഇന്ന് ടാറ്റയുടെ ഉടമസ്ഥതയിലാണുള്ളത്. ഈ വസ്തുത നിലനില്‍ക്കുമ്പോഴും ഇന്ത്യയില്‍ സാധാരണ ഇടത്തരക്കാരന്‍ സഞ്ചരിക്കാന്‍ ഉപയോഗിക്കുന്ന ടാറ്റ കാറുകളുടെ മോശം ബില്‍ഡ് ക്വാളിറ്റി ഒരു വലിയ പ്രശ്‌നം തന്നെയാണ്.


Click it and Unblock the Notifications








