ഡാറ്റ്സന്‍ കാറില്‍ മൈക്ര എന്‍ജിനുപയോഗിക്കും

നിസ്സാന്‍ മൈക്രയില്‍ ഉപയോഗിക്കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനായിരിക്കും ഡാറ്റ്സന്‍റെ ആദ്യ വാഹനത്തില്‍ ഉപയോഗിക്കുക എന്നാണ് പറയുന്നത്. കൂടാതെ, ആദ്യ ഡാറ്റ്സന്‍ ഒരു ഹാച്ച്ബാക്ക് തന്നെയായിരിക്കും എന്നും മനസ്സിലാക്കുന്നു.
1198സിസിയുടെ 12 വാല്‍വ് 3 സിലിണ്ടര്‍ എന്‍ജിനാണ് മൈക്രയുടേത്. 6000 ആര്‍പിഎമ്മില്‍ 74 കുതിരശക്തിയാണ് ഈ എന്‍ജിന്‍ പകരുക. 4000 ആര്‍പിഎമ്മില്‍ 104 എന്‍എം ടോര്‍ക്കും വാഹനത്തിനുണ്ട്.
5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനാണ് എന്‍ജിന്‍ കരുത്ത് ചക്രങ്ങളിലേക്ക് പകരുക.
നിസ്സാന്‍ മൈക്രയ്ക്ക് 1.5 ലിറ്റര്‍ ശേഷിയുള്ള ഒരു 8 വാല്‍വ് 4 സിലിണ്ടര്‍ എന്‍ജിന്‍ കൂടിയുണ്ട്. ഈ എന്‍ജിന്‍ പക്ഷെ, ഡാറ്റ്സന്‍ വാഹനത്തിന് ഘടിപ്പിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
എന്‍ജിന്‍ ശേഷി വെച്ചളന്നാല്‍, ഹ്യൂണ്ടായ് ഐ10, ഷെവര്‍ലെ ബീറ്റ് എന്നിവയുമായിട്ടായിരിക്കും ഡാറ്റ്സന്‍ കാറിന്‍റെ മത്സരം എന്നനുമാനിക്കാം.


Click it and Unblock the Notifications








