ഡാറ്റ്‌സന്‍ കെ2-വിന് ബഞ്ച് സീറ്റുകള്‍
ഡാറ്റ്‌സന്‍ കെ2-വിന്റെ ലോഞ്ച് തിയ്യതി അടുത്തു കഴിഞ്ഞു. ഇന്ത്യയില്‍ ചെറുകാറുകള്‍ക്ക് മാത്രമായി ഒരു ബ്രാന്‍ഡ് എന്ന നിസ്സാന്റെ ആശയമാണ് ഡാറ്റ്‌സന്‍ ബ്രാന്‍ഡിന്റെ പുനര്‍ജനനത്തിന് കാരണമായിരിക്കുന്നത്.
ആദ്യം പുറത്തിറങ്ങാനിരിക്കുന്ന കെ2 എന്ന രഹസ്യനാമത്തിലുള്ള ചെറുകാര്‍ നിസ്സാന്‍ മൈക്രയുടെ പ്ലാറ്റ്‌ഫോമിലാണ് വരുന്നത്. ആധുനികമായ ശില്‍പസൗന്ദര്യം ഈ വാഹനത്തിനുണ്ടെന്ന് ഇതുവരെ ലഭ്യമായിട്ടുള്ള ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണ്.
ഡാറ്റ്‌സന്‍ കെ2വിന് മുന്‍ കാബിനില്‍ ബഞ്ച് സീറ്റുകളാണ് ഉണ്ടാവുക എന്നാണ് ലഭ്യമായ വിവരം. ഈ ശൈലിയിലുള്ള ഡിസൈന്‍ ഏറെക്കാലമായി നമ്മുടെ കാറുകളില്‍ നിലവിലില്ല. പഴയ അംബാസ്സഡര്‍ കാറിലെല്ലാം ബഞ്ച് സീറ്റായിരുന്നു. കാപ്റ്റന്‍ സീറ്റുകളുടെ കാലം വരുന്നത് മാരുതി 800ന്റെ വരവോടെയാണെന്നു പറയാം.

ക്ലാസിക് ബഞ്ച് സീറ്റ്
ബഞ്ച് സീറ്റിനായി ഡിസൈനില്‍ വരുന്ന പ്രധാന പ്രത്യേകത ഗിയര്‍ഷിഫ്റ്റ് ലിവറിന്റെ സ്ഥാനം ഡാഷ്‌ബോഡിലായിരിക്കും എന്നതാണ്. സാധാരണ കാണാറുള്ള തരം ക്ലാസിക് ശൈലിയിലുള്ള ബഞ്ച് സീറ്റായിരിക്കില്ല വാഹനത്തിനുണ്ടായിരിക്കുക. ഒരല്‍പം ആധുനിക ശൈലീകരണം ഇതില്‍ നടക്കുമെന്നാണ് പ്രതീക്ഷ

ഡാറ്റ്സനില്‍ വരാനിടയുള്ളത്
ഇത് നിസ്സാന്‍ ഡേയ്‌സില്‍ കാണുന്ന ബഞ്ച് സീറ്റാണ്. ക്ലാസിക് ശൈലിയിലുള്ള ബഞ്ച് സീറ്റിന്റെ സ്വഭാവമവല്ല ഇതിനുള്ളതെന്ന് കാണാം. ഈ ശൈലി അനുകരിക്കാന്‍ സാധ്യതയുണ്ട് ഡാറ്റ്‌സന്‍ കെ2

പുറത്തുവന്ന ഡാറ്റ്സന്‍ ചിത്രങ്ങള്‍



Click it and Unblock the Notifications








