ഡാറ്റ്‌സന്‍, ആള്‍ട്ടോ 800-നെ വെല്ലുവിളിക്കുന്നു!

നിസ്സാന്‍ ഉപബ്രാന്‍ഡായ ഡാറ്റ്‌സനില്‍ നിന്നുള്ള മൂന്നാമത്തെ വാഹനം ഒരുങ്ങുന്നു. ഇത്തവണത്തെ ഒരുക്കം, ഇന്ത്യയിലെ ഏറ്റവും വിറ്റഴിക്കപ്പെടുന്ന കാര്‍ മോഡലായ ആള്‍ട്ടോ 800നെ ലക്ഷ്യം വെച്ചുള്ളതാണ്. ഡാറ്റ്‌സന്‍ ഇന്ത്യ വൈസ് പ്രസിഡൻറ് അജയ് രഘുവംശി ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.

2014 ആദ്യത്തില്‍ ഗോ ഹാച്ച്ബാക്കിന്റെ ലോഞ്ച് നടക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ദില്ലി ഓട്ടോ എക്‌സ്‌പോയിലായിരിക്കും ഇത് സംഭവിക്കുക. പിന്നാലെ ഗോ പ്ലസ് എംപിവി വിപണിയിലെത്തും ഇതിനു പിന്നാലെയാണ് ഡാറ്റ്‌സന്റെ ആള്‍ട്ടോ 800 എതിരാളി പിറവി കൊള്ളുക.

ഡാറ്റ്സന്റെ മാരുതി ആൾട്ടോ എതിരാളി

രാജ്യത്തിന്റെ വോള്യം വിപണി നിയന്ത്രിക്കുന്ന മാരുതിയെ എതിരിടാനുള്ള സന്നാഹങ്ങള്‍ പതുക്കെ ഒരുക്കിവരികയാണ് ഡാറ്റ്‌സന്‍.

എന്‍ജിന്‍

എന്‍ജിന്‍

മാരുതി സുസൂക്കിയുടെ 800 സിസി ശേഷിയുള്ള എന്‍ജിന്‍ ഘടിപ്പിച്ചുവരുന്ന ആള്‍ട്ടോയെയാണ് പുതിയ വാഹനം ലക്ഷ്യം വെക്കുക. ഗോ ഹാച്ച്ബാക്കിലുപയോഗിക്കുന്ന 1.2 ലിറ്റര്‍ എന്‍ജിന്‍ തന്നെ ഈ വാഹനത്തിലും ഉപയോഗിക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഒരുപക്ഷേ, നിലവിലെ എന്‍ജിന്‍ റീട്യൂണ്‍ പണ്ണി 1 ലിറ്റര്‍ ആക്കി ചെറുതാക്കുവാനും സാധ്യതയുണ്ട്.

ചെറുസെഡാന്‍

ചെറുസെഡാന്‍

ഗോ ഹാച്ച്ബാക്കിനും ഗോ പ്ലസ്സിനും ശേഷം ഒരു ചെറു സെഡാന്‍ വിപണിയിലെത്തിക്കുമെന്നായിരുന്നു നേരത്തെ പ്രതീക്ഷിച്ചിരുന്നത്. റഷ്യയില്‍ ഡാറ്റ്‌സന്റെ ഒരു കോംപാക്ട് സെഡാന്‍ ലോഞ്ച് അടുത്തുതന്നെ നടക്കും. എന്നാല്‍ ഈ വാഹനം ഇന്ത്യയിലെത്തുക ആള്‍ട്ടോ എതിരാളിയുടെ വരവിനു ശേഷമാവാന്‍ സാധ്യതയുണ്ട്.

വില

വില

ഗോ ഹാച്ച്ബാക്കിന് താഴെയായിരിക്കും പുതിയ ഹാച്ച്ബാക്കിന് വില കാണുക. ഗോ ഹാച്ച്ബാക്കിന് വില 3 മുതല്‍ 4 ലക്ഷം രൂപ വരെയായിരിക്കും. ഡാറ്റ്‌സന്‍ ആള്‍ട്ടോ എതിരാളി 2 ലക്ഷം മുതല്‍ 3 ലക്ഷം വരെയുള്ള വിലനിലവാരത്തില്‍ നില്‍ക്കും.

'12'

'12'

'12' എന്ന രഹസ്യനാമത്തിലാണ് ഡാറ്റ്‌സന്റെ ഗവേഷണവികസനകേന്ദ്രങ്ങളില്‍ ആള്‍ട്ടോ എതിരാളിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. മാസത്തില്‍ ഒമ്പതിനായിരം യൂണിറ്റുവരെ വിറ്റഴിക്കാന്‍ സാധിക്കണമെന്ന ലക്ഷ്യത്തോടെയാണ് വാഹനം നിര്‍മിക്കുന്നത്. മാരുതി ആള്‍ട്ടോ റെയ്ഞ്ച് വാഹനങ്ങള്‍ നിലവില്‍ 20,000 യൂണിറ്റുവരെ മാസത്തില്‍ വില്‍ക്കുന്നുണ്ട്. രാജ്യത്തെ 117 നിസ്സാന്‍ ഡീലര്‍ഷിപ്പുകള്‍ വഴിയായിരിക്കും ഡാറ്റ്‌സന്‍ വാഹനങ്ങള്‍ തുടക്കത്തില്‍ വില്‍ക്കുക. ക്രമേണ ഡാറ്റ്‌സന്‍ സ്വന്തം ഡീലര്‍ഷിപ്പുകളാരംഭിക്കും.

More from DriveSpark

Article Published On: Friday, December 20, 2013, 11:35 [IST]
English summary
GO Launch In India Nissan India vice president, Ajay Raghuvanshi has revealed to FT that the third Datsun model will be an entry level hatchback, placed below Go.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X