വിമാനത്തിലെ സൗകര്യങ്ങളുമായി ഡിസി ആഡംബര ബസ്സ്
നിരവധി വിദേശ ആഡംബര ബസ്സ് നിര്‍മാതാക്കളാണ് കഴിഞ്ഞ അഞ്ചുപത്ത് മാസത്തിനുള്ളില്‍ ഇന്ത്യയുടെ വിപണി തേടിയെത്തിയത്. ഇനിയും പലരും എത്തിച്ചേരാനിരിക്കുകയാണ്. രാജ്യത്തിന്റെ നിരത്തുകളില്‍ വന്‍ ബിസിനസ് സാധ്യതകളാണ് ഇവര്‍ കാണുന്നത്. ഡിസി ഡിസൈന്‍ ചെയ്ത് പുതിയ മോഡിഫിക്കേഷന്‍ പണി ഇന്ത്യയുടെ റോഡ് യാത്രകളിലെ ആഡംബരം എവിടെയെത്തി നില്‍ക്കുന്നു എന്നതിലേക്കുള്ള ഒരു സൂചകമാണ്.
ബോളിവുഡ് താരങ്ങളുടെ വാനിറ്റി വാനുകള്‍ ഡിസൈന്‍ ചെയ്തു പരിചയിച്ച ഡിസി ഡിസൈന്‍ വിമാനത്തിലെ ബിസിനസ്സ് ക്ലാസ് സുഖസൗകര്യങ്ങളാണ് പുതിയ മോഡിഫൈഡ് ബസ്സില്‍ നല്‍കിയിരിക്കുന്നത്. കൂടുതല്‍ വിവരങ്ങളും ചിത്രങ്ങളും താഴെ കാണാം.

തുകല്‍ പൊതിഞ്ഞവയാണ് സീറ്റുകളെല്ലാം. അസാധ്യമായ സുഖസൗകര്യങ്ങളാണ് വാഹനത്തില്‍ കാണാന്‍ കഴിയുക.

വിമാനത്തിലെ ബിസിനസ്സ് ക്ലാസ്സില്‍ മാത്രം ലഭ്യമാകുന്ന സൗകര്യങ്ങളാണ് വാഹനത്തില്‍ നല്‍കിയിട്ടുള്ളത്.

വോള്‍വോ ബി9ആര്‍ ബസ്സിനെയാണ് ഡിസി ഡിസൈന്‍ മോഡിഫൈ ചെയ്യുന്നതിന് തെരഞ്ഞെടുത്തത്.

എല്ലാ സീറ്റുകളും ഇലക്ട്രോണികമായി നിയന്ത്രിക്കാവുന്നവയാണ്.

യാത്രക്കാര്‍ക്ക് ഉപയോഗിക്കേണ്ട സ്വിച്ചുകളെല്ലാം കൈയെത്താവുന്ന, സൗകര്യപ്രദമായ ഇടങ്ങളില്‍ നല്‍കിയിരിക്കുന്നതായി കാണാം.

10 ഇഞ്ച് എല്‍ഇഡി ഡിസ്‌പ്ലേകള്‍ ഓരോ സീറ്റിനു മുമ്പിലുമുണ്ട്. ഇവ റൂഫില്‍ ഘടിപ്പിച്ചിരിക്കുകയാണ്.

ബ്ലൂ ഹില്‍ പ്രൈവറ്റ് ലിമിറ്റഡ് ആണ് ബസ്സ് സര്‍വീസ് നടത്തുന്നത്. ബങ്കളുരു, ചെന്നൈ, ഹൈദ്രബാദ് എന്നിവിടങ്ങളിലെ ഐടി മേഖലയില്‍ നിന്നുള്ള യാത്രക്കാരിലാണ് കണ്ണ്.

ബസ്സ് യാത്രയുടെ സ്വഭാവം തന്നെ മാറ്റിയെടുക്കുന്ന ഒരു മാതൃകാപരിണതിയാണ് (പാരഡൈം ഷിഫ്റ്റ്) താന്‍ ലക്ഷ്യമാക്കുന്നതെന്ന് ദിലീപ് ഛബ്രിയ പറയുന്നു.

ഇന്ത്യയില്‍ ലക്ഷൂറിയ ബസ്സുകള്‍ ഒരു ട്രെന്‍ഡ് സെറ്ററായി മാറുമെന്ന് ബ്ലു ഹില്‍ ഗ്രൂപ്പ് ഡയറക്ടര്‍ പ്രഭു രാമചന്ദ്രന്‍ പറയുന്നു.

എയര്‍ക്രാഫ്റ്റ് നിലവാരത്തിലുള്ള സീറ്റിംഗും മറ്റ് സൗകര്യങ്ങളുമാണ് വാഹനത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.


Click it and Unblock the Notifications








