ഇക്കോസ്പോർടിൽ ദിലീപ് പണിഞ്ഞ പണി!
ഡിസി ഡിസൈനിന്റെ ഈയടുത്ത കാലത്തുണ്ടായ ചില മോഡിഫിക്കേഷന്‍ പണികള്‍ വെറുപ്പിക്കുന്നതായിരുന്നു. കാര്യമായൊന്നും ചെയ്യാതെയും എന്നും ചെയ്തുകൊണ്ടിരുന്നത് വീണ്ടും ചെയ്തും ആളുകളെ മടുപ്പിക്കുകയായിരുന്നു ഡിസി. എന്നാലിത്തവണ ഡിസി അതിനെല്ലാം ഒരുമിച്ചൊരു പ്രായശ്ചിത്തം ചെയ്തിരിക്കുകയാണ്. ഫോഡ് ഇക്കോസ്‌പോര്‍ടിനെ ഒരു കിടിലന്‍ ആഡംബര വാഹനമാക്കി ഡിസി മാറ്റിയിരിക്കുന്നു!
തീര്‍ച്ചയായും ഡിസിയുടെ എല്ലാ വാഹനങ്ങളും എല്ലാവർക്കും ഇഷ്ടപ്പെടാറില്ല. എങ്കിലും മൗലികമായ സാന്നിധ്യം കൊണ്ട് ഡിസി വാഹനങ്ങൾ വെറുക്കുന്നവരുടെയും ശ്രദ്ധയെ ആകർഷിക്കാറുണ്ട്.

മുൻ കാഴ്ചയിൽ തന്നെ ഡിസി നടത്തിയിരിക്കുന്ന പണികളുടെ കൊടുമ ബോധ്യപ്പെടും. ഗ്രിൽ, ബംപർ എന്നിവയിലും ഹെഡ്ലാമ്പിലും വരുത്തിയിരിക്കുന്ന മാറ്റങ്ങൾ അതീവ ആകർഷകങ്ങളാണ്.

ഹെഡ്ലാമ്പിൻറെ ഭാഗത്ത് എൽഇഡി പണികൾ ചെയ്തുവെച്ചിരിക്കുന്നത് കാണുക. ബംപറിൽ ചേർത്തിരിക്കുന്ന രണ്ട് പ്രൊജക്ടർ ഹെഡ്ലാമ്പുകൾ വേണം വഴിയിൽ ശരിയായ വെട്ടം കാട്ടുവാൻ. ഹെഡ്ലാന്പ് ക്ലസ്റ്ററിനെ മാറ്റിത്തീർത്തിരിക്കുന്നത് ഇപ്രകാരമാണ്. ഇപ്പോഴിവിടെ രണ്ട് നിറങ്ങളിലുള്ള എൽഇഡി ലൈറ്റുകളാണുള്ളത്. ഇരുണ്ട ചാരനിറം പൂശിയിരിക്കുന്നു ബോഡിയിൽ.

ബീജ് നിറത്തിലുള്ള ഇൻറീരിയർ ഫാബ്രിക്സ് ആഡംബര സൗന്ദര്യം വർധിപ്പിക്കുന്നു. കറുപ്പിൻറെയും ബീജിൻറെയും കലർപ്പാണ് ഉള്ളിൽ കാണാനാവുക.

പലതരത്തിൽ ക്രമീകരിക്കാവുന്ന പിൻ സീറ്റുകൾ കാണാം. മുൻ സീറ്റുകൾ പൂർണമായും മുന്നോട്ട് മടക്കിവെക്കാവുന്നവയാണ്. ഇത് മുൻ സീറ്റിലുള്ളവർക്ക് കാൽ കയറ്റിവെക്കാൻ ഉപയോഗിക്കാവുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.

മുൻസീറ്റുകളുടെ പിൻവശങ്ങളിലായി രണ്ട് എൽസിഡി ഡിസ്പ്ലേകൾ ഘടിപ്പിച്ചിരിക്കുന്നതായി കാണാം.

ഫോഡിൻറെ കുറെക്കൂടി പരിഷ്കരിച്ച സിങ്ക് സിസ്റ്റം വാഹനത്തിൽ ഘടിപ്പിച്ചിട്ടുണ്ട്. ഇതെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ല.

റൂഫിൽ പ്രത്യേക വെളിച്ച ക്രമീകരണങ്ങൾ സാധ്യമാണ്. പിൻ കാബിനിലെ യാത്രികർക്കായുള്ള ആംറെസ്റ്റിൽ ഘടിപ്പിച്ച എയർകണ്ടീഷൻ വെൻറുകൾ കാണാം.

മുന്നിൽ നിന്നു തുടങ്ങി പിൻകാബിൻവരെ നീണ്ടുകിടക്കുന്ന ആംറെസ്റ്റിൽ നിരവധി ക്രമീകരണങ്ങളുടെ സന്നാഹങ്ങൾ കാണാം.


Click it and Unblock the Notifications








