'അപ്രത്യക്ഷമാകുന്ന' കാര്‍ ഡോര്‍
കാറുകളുണ്ടാക്കാന്‍ തുടങ്ങിയ അന്നുതൊട്ടേ നമ്മള്‍ ഇതേ ഡോര്‍ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നു. ഒരു മാറ്റമൊക്കെ വേണമെന്ന് ചിലര്‍ക്കെങ്കിലും ഇടയ്ക്ക് തോന്നാതിരുന്നില്ല. ഈ തോന്നലില്‍ നിന്നാണ് റോള്‍സ് റോയ്‌സുകളില്‍ കാണുന്ന സൂയിസൈഡ് ഡോറുകളും ഫെരാരിയിലും മറ്റും കാണുന്ന സിസര്‍ ഡോറുകളുമെല്ലാം ഉണ്ടായത്. എന്നാല്‍, ആദ്യം നിര്‍മിക്കപ്പെട്ട ക്ലാസിക് ഡോറിനോളം ജനപ്രിയത കൈവരിക്കാന്‍ ഇവയ്‌ക്കൊന്നും ശേഷിയില്ലാതെ പോയി.
ഇന്നു നിലവിലുള്ള ക്ലാസിക് ശൈലിയിലുള്ള ഡോര്‍ അടക്കമുള്ള ഡോറുകളെക്കാള്‍ പ്രായോഗികതു കൂടിയതും ആധുനികവുമായ ഒരു ഡോര്‍ ഡിസൈന്‍ അവതരിപ്പിച്ചിരിക്കുകയാണ് ജാടെക്. അതായധുനികമായ സാങ്കേതികതയില്‍ നിര്‍മിച്ചിരിക്കുന്ന ഈ ഡോര്‍ സ്ഥലസൗകര്യം സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്ക് ഒരു മികച്ച പരിഹാരമാണ്. പാര്‍ക്കിങ്ങിലും മറ്റും ഈ ഡോര്‍ സൗകര്യപ്രദമാണ്.

'അപ്രത്യക്ഷമാകുന്ന കാര്‍ ഡോര്‍' എന്നാണ് ഈ കാര്‍ വാതിലിനെ കമ്പനി വിശേഷിപ്പിക്കുന്നത്. ഒരു സ്വിച്ചമര്‍ത്തുമ്പോള്‍ കാറിനടിയിലേക്ക് ഡോര്‍ പിന്‍വലിയും. യാതൊരു വിധത്തിലുമുള്ള ശല്യം വാതിലിനെക്കൊണ്ടാകുന്നില്ല. പുറത്തിറങ്ങുവാനും അകത്തുകയറുവാനും ഏറ്റവും സൗകര്യപ്രദമാണിത്.
കാറിന്റെ ബി പില്ലാര്‍ പൂര്‍ണമായും ഒഴിവാക്കിയിരിക്കുന്നതായി കാണാം. വാഹനത്തിന്റെ ബലം വര്‍ധിപ്പിക്കുവാന്‍ ഈ ഡോര്‍ ഡിസൈന്‍ വഴി സാധിക്കുമെന്ന് കമ്പനിക്ക് അവകാശവാദമുണ്ട്. ബി പില്ലാര്‍ ഒഴിവാക്കുന്നതോടെ ഭാരത്തിലും കുറവു വരുത്താന്‍ സാധിക്കുന്നു. തുറന്ന വാതിലുകള്‍ സൃഷ്ടിക്കുന്ന വലിയ അപകടങ്ങള്‍ കുറയ്ക്കുവാനും പുതിയ ഡോറിന് സാധിക്കുമെന്നാണ് അവകാശവാദം. എല്ലാം വാദങ്ങളും പരീക്ഷണങ്ങളിലൂടെയും അനുഭവത്തിലൂടെയും തെളിയിക്കപ്പെടേമ്ടതുണ്ട് എന്നതിനാല്‍ അധികമൊന്നും പറയുന്നില്ല. വീഡിയോ കാണുക.
<center><iframe width="100%" height="450" src="//www.youtube.com/embed/AAtkoje4-eM" frameborder="0" allowfullscreen></iframe></center>


Click it and Unblock the Notifications








