ഷെവര്‍ലെ ബീറ്റിന് 48,000 കിഴിവ്

Chevrolet Beat
കഴിഞ്ഞ മൂന്ന് വര്‍ഷമായി മികച്ച വിപണിപ്രകടനം നടത്തുന്ന ഷെവര്‍ലെ ബീറ്റ് ഹാച്ച്ബാക്കിന് ഡിസ്കൗണ്ട് പ്രഖ്യാപിച്ചു. 48,000 രൂപയുടെ കിഴിവാണ് ഇപ്പോള്‍ ബീറ്റ് വാങ്ങിയാല്‍ ലഭിക്കുക. ഇന്ത്യന്‍ വിപണിയില്‍ വിജയകരമായ മൂന്ന് വര്‍ഷത്തെ നീക്കം പൂര്‍ത്തിയായതിന്‍റെ ആഹ്ലാദമാണ് ഈ കിഴിവ്.

കുറച്ചുനീളത്തേക്ക് മാത്രമാണ് ഈ ഓഫര്‍ ലഭ്യമാവുക. പുതിയ ഡിസ്കൗണ്ട് തുക കിഴിക്കുന്നതോടെ വാഹനത്തിന്‍റെ വില 3.39 ലക്ഷമായി കുറയും. ഇത് എക്സ്ഷോറൂം വിലയാണ് എന്നോര്‍ക്കുക.

എല്ലാ ബീറ്റ് വേരിയന്‍റുകള്‍ക്കും ഈ ഓഫറില്ല എന്നും ഷെവര്‍ലെ അറിയിക്കുന്നുണ്ട്. ബീറ്റ് വേരിയന്‍റുകളില്‍ ബേസ് പെട്രോള്‍ വേരിയന്‍റില്‍ മാത്രമാണ് കിഴിവ് നല്‍കുന്നത്.

ജൂണ്‍ 20 വരെ മാത്രമേ ഓഫര്‍ പ്രാബല്യത്തിലുണ്ടായിരിക്കൂ.

1.2 ലിറ്റര്‍ 4 സിലിണ്ടര്‍ ഇന്‍ലൈന്‍ എന്‍ജിനാണ് ഈ വേരിയന്‍റില്‍ ഘടിപ്പിച്ചിരിക്കുന്നത്. ലിറ്ററിന് 18.6 കിലോമീറ്റര്‍ മൈലേജി പകരുന്നുണ്ട് എന്‍ജിന്‍.

3.87 ലക്ഷത്തിനാണ് ബീറ്റ് ബേസ് പെട്രോള്‍ വേരിയന്‍റ് വിറ്റുവന്നിരുന്നത്.

ബീറ്റിന്‍റെ 1 ലിറ്റര്‍ 3 സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് ഉപഭോക്താക്കള്‍ക്കിടയില്‍ ഏറെ പ്രിയങ്കരം. എന്നാല്‍, ഇപ്പോഴത്തെ ഓഫറില്‍ ഈ എന്‍ജിന്‍ പതിപ്പ് പെടുന്നില്ല.

More from DriveSpark

Article Published On: Saturday, June 8, 2013, 11:53 [IST]
English summary
Chevrolet, on occasion of completing three successful years in India, has announced a limited period discount offer.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X