നമ്പരിന് 8 ലക്ഷം: വീണ്ടും പഞ്ചാബിയന്‍ കൊലവെറി

ഒരു കോടി രൂപ കൊടുത്ത് വാങ്ങിയ വണ്ടിക്ക് ഒരു പത്ത് ലക്ഷത്തിന്‍റെയെങ്കിലും നമ്പര്‍ വേണമെന്നത് പഞ്ചാബികള്‍ക്ക് നിര്‍ബന്ധമാണ്. ഇത് മനസ്സില്‍ വെച്ചുതന്നെയാണ് സുഖ്‍വിന്ദര്‍ തുര്‍ക്ക ലേലം വിളിയില്‍ പങ്കെടുക്കാനെത്തിയത്. അരമണിക്കൂര്‍ വൈകിയാണ് തുര്‍ക്ക ലേലത്തിനെത്തിയത്. എങ്കിലെന്ത്?! ലേലം അവസാനിപ്പിച്ചില്ലെങ്കില്‍ നുമ്മ അത് പിടിച്ചിരിക്കും!

CH 01 AS 0001 എന്ന നമ്പരിന് വേണ്ടിയാണ് സുഖ്‍വിന്ദര്‍ ലേലത്തില്‍ പങ്കെടുത്തത്. വിളിക്കാനെത്തിയ മറ്റുള്ളവരും പഞ്ചാബികളായതുകൊണ്ട് സംഗതി പിടിച്ചിടത്തൊന്നും നിന്നില്ല. കയറ്റിക്കയറ്റി വിളിച്ച് ഒടുവില്‍ എത്തിയത് എട്ട് ലക്ഷത്തില്‍. സുഖ്‍വിന്ദര്‍ ബാബു ഒന്ന് വിചാരിച്ചാല്‍ അത് വിചാരിച്ചതാണ്.

Range Rover

കെടി ലാന്‍ഡ് ഡവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ മാനേജിംഗ് ഡയറക്ടറാണ് സുഖ്‍വിന്ദര്‍ തുര്‍ക്ക. താന്‍ വാങ്ങിയ റെയ്ഞ്ച് റോവര്‍ എസ്‍യുവിയുമായാണ് ഇദ്ദേഹം ലേലത്തില്‍ പങ്കെടുക്കാനെത്തിയത്.

തനിക്ക് എട്ടോ ഒമ്പതോ വണ്ടികളുള്ളതായി അറിയിക്കുന്നു തുര്‍ക്ക. ഇവയ്ക്കെല്ലാം ഒന്നു മുതല്‍ ഒമ്പതു വരെയുള്ള നമ്പരുകളാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഇവയില്‍ 0001 എന്ന നമ്പര്‍ ഇതുവരെ കിട്ടിയിരുന്നില്ല.

തന്‍റെ അഞ്ച് വയസ്സുകാരനായ മകന്‍ തെരഞ്ഞെടുത്ത വണ്ടിയാണ് റെയ്ഞ്ച് റോവര്‍ എന്ന് സുഖ്‍വിന്ദര്‍ അവകാശപ്പെടുന്നു. ഈ വണ്ടിക്ക് ഇഷ്ടപ്പെട്ട നമ്പര്‍ കിടച്ചതില്‍ വന്‍ തോതിലുള്ള സന്തോഷമാണ് തനിക്കുള്ളതെന്നും അദ്ദേഹം അറിയിച്ചു.

More from DriveSpark

Article Published On: Tuesday, March 26, 2013, 15:12 [IST]
English summary
Sukhwinder Turka, a Punjabi has paid a whopping 8 lakhs to get a fancy number for his newly bought Range Rover.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X